പൊന്നോണം കാത്ത് വ്യാപാരികൾ; പിഴയോണം ഒരുക്കി ഉദ്യോഗസ്ഥർ

HIGHLIGHTS
  • ഇന്നു ദേശീയ വ്യാപാരി ദിനം
  • കേരളത്തിലെ ചെറുകിട വ്യാപാരി സമൂഹത്തിന്റെ ആശങ്കകളിലൂടെ
SHARE

കൊച്ചി∙ ഓണദിവസങ്ങളിലേക്ക് പ്രതീക്ഷയോടെ കണ്ണുംനട്ട് ഇരിക്കുകയാണ് സംസ്ഥാനത്തെ ആയിരക്കണത്തിന് ചെറുകിട വ്യാപാരികൾ. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം കോവിഡ് നിയന്ത്രണങ്ങളുടെ സമ്മർദമില്ലാതെ വരുന്ന ഓണം വ്യാപാരസമൂഹത്തിന് ഉണർവാകുമെങ്കിലും വിലക്കയറ്റവും ജിഎസ്ടിയുടെ പേരിലുള്ള പിഴയീടാക്കലും, പരിശോധനകളും വ്യാപാരികൾക്കുണ്ടാക്കുന്ന ആശങ്കകൾ ചെറുതല്ല. 

പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾക്ക് 5% ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനം വന്നതോടെ കേരളത്തിലെ ഭൂരിഭാഗം ചെറുകിട, പലചരക്ക് വ്യാപാരികളും ജിഎസ്ടി പരിധിയിലായെന്നും സാങ്കേതിക വിദ്യ വശമില്ലാത്ത കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം അത്യന്തം സങ്കീർണമായ ജിഎസ്ടി അടയ്ക്കൽ ബുദ്ധിമുട്ട് നിറഞ്ഞതാകുമെന്നും വ്യാപാരികൾ. ഭക്ഷ്യവസ്തുക്കൾക്ക് ഏർപ്പെടുത്തിയ 5% ജിഎസ്ടി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടാകാത്തതിൽ വ്യാപാരികൾ നിരാശരാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയ പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. 

വൻകിട റീട്ടെയ്ൽ സ്ഥാപനങ്ങൾ, ഓൺലൈൻ കച്ചവടം എന്നിവ ഉയർത്തുന്ന വെല്ലുവിളികൾ അതിജീവിച്ചാണ് സാധാരണക്കാരായ വ്യാപാരികൾ ഓരോ ദിവസവും മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ വെല്ലുവിളികളിൽനിന്നു വ്യാപാരമേഖലയെ സംരക്ഷിക്കുക, വ്യാപാരികൾക്കായി നിയമപരിരക്ഷാസംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിലുണ്ട്വൻകിട റീട്ടെയ്ൽ സ്ഥാപനങ്ങൾ, ഓൺലൈൻ കച്ചവടം എന്നിവ ഉയർത്തുന്ന വെല്ലുവിളികൾ അതിജീവിച്ചാണ് സാധാരണക്കാരായ വ്യാപാരികൾ ഓരോ ദിവസവും മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ വെല്ലുവിളികളിൽനിന്നു വ്യാപാരമേഖലയെ സംരക്ഷിക്കുക, വ്യാപാരികൾക്കായി നിയമപരിരക്ഷാസംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിലുണ്ട്

രാജു അപ്സര, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ്

ഇതിനു പുറമെയാണ്  കടകളിലെ ജിഎസ്ടി ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയും മറ്റും. നേരായ വഴിയിലല്ലാതെ, കച്ചവടക്കാരെ കുടുക്കി പിഴ ഈടാക്കുക എന്ന ലക്ഷ്യത്തിലാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും വ്യാപാരികൾക്കു പരാതിയുണ്ട്. 2017ൽ ജിഎസ്ടി നടപ്പാക്കിയപ്പോൾ പറഞ്ഞത് ശിക്ഷാനടപടികൾ ഒന്നും ഉണ്ടാകില്ലെന്നാണ്. എന്നാൽ ജിഎസ്ടി അടയ്ക്കുന്നതിൽ ചെറിയ വീഴ്ച വന്നവർക്കു പോലും ഭീമമായ പിഴയടയ്ക്കേണ്ടി വരികയാണ്. 

പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ചെങ്കിലും കോർപേററ്റ്, സർക്കാർ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് യാതൊരു വിലക്കുമില്ല. എന്നിട്ടും കച്ചവടക്കാരെ പിഴിഞ്ഞ് 10,000 രൂപ പിഴയീടാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. പകരം സംവിധാനം ഏർപ്പെടുത്താതെ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയതിനെ ന്യായീകരിക്കാനാകില്ലെന്നും വ്യാപാരികൾ പറയുന്നു. ക്ഷേമനിധി ബോർഡിലേക്ക് അംശദായം അടയ്ക്കുന്ന വ്യാപാരികൾക്ക് 1600 രൂപ പ്രതിമാസം പെൻഷൻ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ നാലുമാസമായി ഇത് 1300 രൂപയാക്കി വെട്ടിക്കുറച്ചു. ഇത് പുനഃസ്ഥാപിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. 

രാജു അപ്സര

English Summary: Worries of Small Scale Traders in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}