ADVERTISEMENT

ഓൺലൈൻ ട്യൂഷന് വലിയ വിപണനതന്ത്രങ്ങൾ ആവശ്യമില്ല. വിദ്യാർഥികളാണു പ്രധാന ഗുണഭോക്താക്കൾ. ഉദ്യോഗാർഥികളും മറ്റുള്ളവരുമാണ് പിന്നീടു വരുന്നത്. അവരെ ആകർഷിക്കാനുള്ള തന്ത്രങ്ങളാണു വേണ്ടത്. മികച്ച കോച്ചിങ് ലഭിക്കും എന്നു വാർത്ത പരന്നാൽ പിന്നെ തിരഞ്ഞുനോക്കേണ്ടി വരില്ല. വിഷയബന്ധിതവും സമയബന്ധിതവും ആയ കൃത്യമായ പാക്കേജുകൾ നൽകുകയാണു വേണ്ടത്. 

ടി.എസ്.ചന്ദ്രൻ (സംസ്ഥാന വ്യവസായ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ)

സംരംഭകയുടെ യോഗ്യതയ്ക്കനുസരിച്ചു മാത്രം കോച്ചിങ് പ്ലാൻ ചെയ്യണമെന്നില്ല. യോഗ്യതയുള്ള മറ്റ് അധ്യാപകരെ കണ്ടെത്തി അവരെ നിയമിച്ചും പൊതുസമൂഹത്തിൽ നിന്നു വരുന്ന ആവശ്യങ്ങൾക്കനുസരിച്ചും കോച്ചിങ് പാക്കേജുകൾ നടപ്പാക്കാം.പുരാണം, ഭാഷകൾ, ആരോഗ്യം, വസ്ത്രധാരണം,ടൂറിസം, ഇന്റർവ്യൂ, മാര്യേജ് കോഴ്സുകൾ എന്നീ രംഗങ്ങളിലും സാധ്യതകൾ ഉണ്ട്.

അടിസ്ഥാന സൗകര്യങ്ങൾ

കാര്യമായ നിക്ഷേപം ഇതിന് ആവശ്യമില്ല എന്നറിയാമല്ലോ. കംപ്യൂട്ടർ, നെറ്റ് കണക്‌ഷൻ (മൊബൈലിൽ കൂടിയും ഫലപ്രദമായി കോച്ചിങ് നൽകാം), മികച്ച വിഡിയോകൾ ഉറപ്പാക്കാവുന്ന സംവിധാനങ്ങൾ ഇവയാണു വേണ്ടത്.  നിലവിലുള്ള കംപ്യൂട്ടർ, മൊബൈൽ സംവിധാനങ്ങൾ ഉപയോഗിച്ചാൽ പ്രത്യേക നിക്ഷേപം ഒന്നും  വേണ്ടിവരില്ല. 

ഇതിനുള്ള ഡിജിറ്റൽ അറിവുകൾ ഏതാനും ദിവസങ്ങൾകൊണ്ട് ആർജിക്കാവുന്നതേയുള്ളൂ. താൽപര്യമുള്ള വീട്ടമ്മമാരുടെ ഗ്രൂപ്പുകൾ രൂപീകരിച്ചും മികച്ച രീതിയിൽ ഇതിനെ ഏകോപിപ്പിക്കാവുന്നതാണ്. സോഷ്യൽ മീഡിയകൾ വഴി തന്നെ വേണ്ടത്ര പ്രചാരം നൽകാം. നന്നായി പ്ലാൻ ചെയ്താൽ 3 മാസത്തിനുള്ളിൽ പ്രതിമാസം 50,000 രൂപയെങ്കിലും നേടാനാകും. വിദ്യാസമ്പന്നരായ വീട്ടമാർക്കു പാർട് ടൈം ആയും ശോഭിക്കാനാകും.

മറ്റൊരു ബിസിനസിനെപ്പറ്റി നാളെ വായിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com