വിലക്കയറ്റപ്പേടിയിൽ ഇഡ്‌ഡലി, സാമ്പാർ

SHARE

കൊച്ചി ∙ ഇഡ്‌‍ഡലി, സാമ്പാർ ഇഷ്ടഭക്ഷണമാണെങ്കിൽ ഇത്തിരി ചെലവു കൂടും. ഉഴുന്നു പരിപ്പിനും തുവരപ്പരിപ്പിനും വില കത്തിക്കയറുന്നു. ഒരു മാസത്തിനകം 15 ശതമാനത്തോളം കൂടി. കപ്പലിൽ ചരക്കു വരാൻ വൈകിയാൽ ഇനിയും കൂടും. ഉഴുന്നു പരിപ്പും തുവരപ്പരിപ്പും വേണ്ട ഭക്ഷ്യവിഭവങ്ങൾക്കു ഹോട്ടലുകാർ എന്നു വില കൂട്ടുമെന്നേ അറിയേണ്ടൂ. പല സ്ഥലങ്ങളിലും വിള നശിച്ചു. സ്റ്റോക്കാണെങ്കിൽ നന്നേ കമ്മി. വിലക്കയറ്റത്തിന് ഇതൊക്കെത്തന്നെ കാരണം.

ആഫ്രിക്കയിൽനിന്ന് അഞ്ചു ലക്ഷം ടൺ തുവരപ്പരിപ്പ് ഇന്ത്യയിലേക്കു കപ്പൽ കയറുന്നുണ്ട്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ചരക്കെത്തിയാൽ വിലക്കയറ്റത്തിന് അൽപം ആശ്വാസം വന്നേക്കാം. മ്യാൻമറിൽനിന്നു മൂന്നുനാലു മാസമായി ആവശ്യത്തിന് ഉഴുന്നു പരിപ്പ് എത്തുന്നുണ്ടായിരുന്നില്ല. അവിടത്തെ സർക്കാർ വിദേശനാണ്യ വിനിമയ ചട്ടം വളരെ കർശനമാക്കിയതാണു കാരണം. അതോടെ ഉഴുന്നു പരിപ്പിന്റെ വരവിൽ 50% വരെ കുറവുണ്ടായി. 

ഇപ്പോൾ കറൻസി പ്രശ്നത്തിൽ ചെറിയ അയവു വന്നിട്ടുണ്ട്. അതുകൊണ്ടു കൂടുതൽ ചരക്ക് എത്തുമെന്ന് ആശിക്കാം. അതിനിടെ, രാജ്യത്ത് ഉഴുന്നും തുവരയുമൊക്കെ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ അളവു കുറഞ്ഞുവരികയാണെന്നു റിപ്പോർട്ടുണ്ട്. കർഷകർ കൂടുതൽ ആദായകരമായ വിളകളിലേക്കു തിരിയുന്നതാണത്രേ കാരണം. ഈ വർഷം തുവരകൃഷിക്കു വിനിയോഗിച്ചിട്ടുള്ള സ്ഥലത്തിന്റെ വിസ്തൃതി മുൻ വർഷത്തെക്കാൾ അഞ്ചു ശതമാനത്തോളം കുറവ്. ഉഴുന്നു കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിയിൽ കുറവു മൂന്നു ശതമാനത്തോളം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}