ADVERTISEMENT

തിരുവനന്തപുരം∙ റേഷൻ കാർഡ് ഉടമകൾക്കു സൗജന്യമായി നൽകുന്ന ഓണക്കിറ്റിനുള്ളിൽ വെളിച്ചെണ്ണ ഉണ്ടാവില്ല. അതു പ്രത്യേകമായി റേഷൻ കട വഴി ലഭ്യമാക്കുമെന്നു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. വെളിച്ചെണ്ണ പൊട്ടി ഒഴുകി കിറ്റ് നശിക്കാതിരിക്കാനാണിത്. ചിങ്ങം ഒന്നിനു ശേഷം കിറ്റ് കൊടുത്തു തുടങ്ങും. ആദ്യം അന്ത്യോദയ അന്നയോജന (മഞ്ഞ) കാർഡ് ഉടമകൾക്കാണു ലഭ്യമാക്കുക. 

പിന്നീട് പിഎച്ച്എച്ച് (പിങ്ക്), കാർഡ് ഉടമകൾക്കും ശേഷം നീല, വെള്ള കാർഡുകാർക്കും ലഭിക്കും. നിശ്ചിത തീയതിക്കകം കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് ഏറ്റവുമൊടുവിൽ നാലു ദിവസം അനുവദിക്കും. പാക്കിങ് പൂർത്തിയായി വരുന്നു. തുണിസഞ്ചി അടക്കം 14 ഉൽപന്നങ്ങൾ അടങ്ങിയ കിറ്റ് വീട്ടമ്മമാരാണു പാക്ക് ചെയ്യുന്നത്. കഴിഞ്ഞ തവണത്തെക്കാൾ മെച്ചപ്പെട്ട ഉൽപന്നങ്ങളും പാക്കിങ്ങും ആണ് ഇത്തവണ എന്നു മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com