ADVERTISEMENT

ബെംഗളൂരു ∙ യുഎസ് ആസ്ഥാനമായ ഡേറ്റ മാനേജ്മെന്റ് സോഫ്റ്റ്‌വെയർ കമ്പനി കൊഹിസിറ്റിയുടെ സിഇഒയും പ്രസിഡന്റുമായി മലയാളിയായ സഞ്ജയ് പുന്നൻ(53) ചുമതലയേറ്റു. വിഎം വെയറിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (സിഒഒ) ആയിരിക്കെയാണു പുതിയ നിയമനം. സാപ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. 

ക്രിസ്ത്യൻ ഫെലോഷിപ് ചർച്ച് സ്ഥാപകനും നാവികസേനാ മുൻ ലഫ്റ്റനന്റുമായ എറണാകുളം മുളന്തുരുത്തി കല്ലറയ്ക്കൽ പള്ളിപ്പുറം കുടുംബാംഗം ബ്രദർ സാക് പുന്നന്റെയും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു വിരമിച്ച ആലപ്പുഴ കാർത്തികപ്പള്ളി കൊച്ചുവീട്ടീൽ ഡോ. ആനി പുന്നന്റെയും മകനാണ്. 

ബെംഗളൂരു ക്ലാരൻസ് ഹൈസ്കൂളിലും ബിഷപ് കോട്ടൺസ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സഞ്ജയ് യുഎസ് ഡാർട്മൗത്ത് കോളജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദമെടുത്തു. തുടർന്ന് സ്റ്റാൻഫഡ് സർവകലാശാലയിൽ നിന്നു മാസ്റ്റേഴ്സും ഹാർവഡ് സർവകലാശാലയിൽ നിന്ന് എംബിഎയും കരസ്ഥമാക്കി. മൈക്രോ സോഫ്റ്റ്, ആപ്പിൾ, ഇൻഫോമാറ്റിക്ക, സിമാൻടെക്ക് എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com