മൊത്തവിലയിൽ ചില്ലറ ആശ്വാസം

money-grow (2)
SHARE

ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോതിൽ ആശ്വാസം. ജൂലൈയിലെ മൊത്തവിലസൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 13.93 ശതമാനമായി കുറഞ്ഞു. ജൂണിലിത് 15.18 ശതമാനമായിരുന്നു. ഒരു മാസത്തിനിടയുള്ള കുറവ് 1.25 ശതമാനം. 5 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. മൂന്നു മാസത്തിനു ശേഷമാണ് നിരക്ക് 15 ശതമാനത്തിനു താഴെയെത്തുന്നത്. മേയിൽ ഇത് 15.88 എന്ന റെക്കോർഡ് നിരക്കിലായിരുന്നു.

16 മാസമായി രണ്ടക്ക സംഖ്യയിൽ തന്നെയാണ് മൊത്തവില നാണ്യപ്പെരുപ്പ നിരക്ക്. ജൂണിനെ അപേക്ഷിച്ച് ഭക്ഷ്യവസ്തുക്കളുടെ ആകെ വിലയിൽ കുറവുണ്ടായിരുന്നു. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട നാണ്യപ്പെരുപ്പം 14.39 ശതമാനമായിരുന്നത് 10.77 ശതമാനമായി കുറഞ്ഞു. പച്ചക്കറിയുടെ വിലയിൽ വൻ കുറവാണുണ്ടായത്. 56.75 ശതമാനത്തിൽനിന്ന് 18.25 ശതമാനമായി കുറഞ്ഞു. ഉരുളക്കിഴങ്ങിന്റെ വില വർധിച്ചു. 39.38 ശതമാനത്തിൽനിന്ന് 53.5 ശതമാനമായി. ധാതുക്കളുടെ വിലയിൽ വർധനയുണ്ടായി.

Englsih Summary: WPI inflation eases to 5-mth low of 13.9%

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}