ഏകാന്തതയകറ്റാൻ സ്റ്റാർട്ടപ്പിന്റെ ചങ്ങാതി; ‘ഗുഡ്ഫെലോസി’ൽ മൂലധന നിക്ഷേപം നടത്തി രത്തൻ ടാറ്റ

business-startup-goodfellows
SHARE

മുംബൈ∙ മുതിർന്ന പൗരന്മാർക്ക് സഹായവും ചങ്ങാത്തവുമേകാൻ ബിരുദധാരികളും സഹാനുഭൂതിയുള്ളവരുമായ യുവാക്കളെ ലഭ്യമാക്കുന്ന സ്റ്റാർട്ടപ്പായ ‘ഗുഡ്ഫെലോസി’ൽ  പ്രമുഖ വ്യവസായി രത്തൻ ടാറ്റ മൂലധന നിക്ഷേപം നടത്തി. തുക വെളിപ്പെടുത്തിയിട്ടില്ല. രത്തൻ ടാറ്റയുടെ ഓഫിസിൽ ജനറൽ മാനേജരായ ശന്തനു നായിഡുവാണ് സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ. നിലവിൽ മുംബൈയിൽ, ഏകാന്തതയും വാർധക്യത്തിന്റെ വിഷമതകളും അനുഭവിക്കുന്ന 20 പേർക്ക് പരീക്ഷണാർഥം സേവനം നൽകുന്നുണ്ട്.

സ്റ്റാർട്ടപ് നിയോഗിക്കുന്ന ചങ്ങാതി (കംപാനിയൻ) മുതിർന്ന പൗരന്റെ വീട്ടിൽ ആഴ്ചയിൽ 3 ദിവസം സന്ദർശനം നടത്തും. ഓരോ തവണയും 4 മണിക്കൂർ വരെ അവിടെ ചെലവിടും. മുതിർന്ന പൗരന് ആവശ്യമുള്ള സഹായങ്ങൾ ചെയ്തുകൊടുക്കുകയും ഏറെ നേരം അവരോടു സംസാരിച്ചിരിക്കുകയും ചെയ്യും. പത്രം ഉറക്കെ വായിച്ചുകൊടുക്കുന്നതുൾപ്പെടെയുള്ള സഹായങ്ങൾ ചെയ്തുകൊടുക്കും.

ഒരു മാസത്തെ സൗജന്യ സേവനത്തിനുശേഷം മാസം 5000 രൂപ വരിസംഖ്യയാണ് സേവനത്തിനായി ചെലവിടേണ്ടത്. പുണെ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും ‘ഗുഡ്ഫെലോസ്’ വ്യാപിപ്പിക്കുമെന്ന് ശന്തനു നായിഡു പറഞ്ഞു. മനഃശാസ്ത്രജ്ഞരുമായി ആലോചിച്ചാണ് ‘ചങ്ങാതി’കളാകാൻ യുവാക്കളെ തിരഞ്ഞെടുക്കുന്നതും പ്രവർത്തനം രൂപപ്പെടുത്തുന്നതും.

English Summary: Ratan Tata launches Goodfellows which helps senior citizens make friends

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}