ADVERTISEMENT

റെഡി–ടു–കുക്ക് ബിരിയാണി പായ്ക്കറ്റുകൾക്ക് എപ്പോഴും ഒരു വിപണിയുണ്ട്. ഇതിന്റെ സാധ്യതകൾ കൂടി വരികയുമാണ്. സാധാരണ ബിരിയാണി പായ്ക്കറ്റുകളിൽ പച്ചക്കറികൾ ഉണ്ടാകാറില്ല. മസാലകൾ പൊടിച്ചു ചേർക്കേണ്ടതായും വരും. ഇവിടെ അതു വരുന്നില്ല. എല്ലാം പായ്ക്കറ്റിൽ തന്നെ ലഭിക്കും എന്നതാണു പ്രത്യേകത.600 ഗ്രാം, 1200 ഗ്രാം പാക്കറ്റുകളായാണ് ഇവ വിപണിയിൽ എത്തിക്കുന്നത്. യഥാക്രമം 500ഗ്രാം, 1000 ഗ്രാം അരിയും ശേഷിക്കുന്നവ പച്ചക്കരി, മസാലക്കൂട്ടുകളുമാണ്. 150, 280 രൂപയ്ക്ക് ഇവ യഥാക്രമം വിൽക്കുകയും ചെയ്യാം.

സൂപ്പർമാർക്കറ്റുകൾ, സ്റ്റേഷനറി കടകൾ, പലചരക്കു കടകൾ, ബേക്കറി ഷോപ്പുകൾ, ഹോട്ടലുകൾ തുടങ്ങി എല്ലാത്തരം കടകളിലും നേരിട്ടു വിൽക്കാവുന്നതാണ്. വീടുകളിൽതന്നെ ബോർഡു സ്ഥാപിച്ചും വിൽപന നടത്താം. ഇത്തരം ഉൽപന്നത്തിനു വിതരണക്കാരെ ലഭിക്കുക എളുപ്പമാണ്. ക്രെഡിറ്റ് വരാതെ സൂക്ഷിക്കുകയും വേണം. വിപണിയിൽ വേണ്ടത്ര അന്വേഷണം നടത്തിയ ശേഷം വേണം ഉൽപാദനത്തിലേക്കു കടക്കാൻ.

അടിസ്ഥാന സൗകര്യങ്ങൾ

ഡ്രയർ, ഗ്രൈൻഡർ, ഹീറ്റർ, പാക്കർ എന്നീ മെഷിനറികൾ സ്ഥാപിച്ച് ഇത്തരം സംരംഭം തുടങ്ങാം. എന്നാൽ തുടക്കത്തിൽ ഇവ കൂടാതെ ചെയ്യുന്നതാണു നല്ലത്. മിക്കവാറും പ്രദേശങ്ങളിൽ ഇത്തരം സേവനം ലഭ്യമാകുന്ന ചെറിയ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടാകാം. അവ ഉപയോഗപ്പെടുത്തിയാൽ ബാധ്യത കുറയ്ക്കാം. വീട്ടിൽത്തന്നെ ആരംഭിക്കുകയും ചെയ്യാം. ബിസിനസ് വളരുന്നതനുസരിച്ചു മാത്രം മെഷിനറികൾ സ്ഥാപിച്ച് ഉൽപാദനം സ്വന്തം നിലയിൽ നടത്തി മുന്നോട്ടു പോയാൽ മതി. 

എഫ്എസ്എസ്എഐ, പാക്കർ എന്നീ അനുമതികൾ ലഭിച്ച ശേഷം വേണം വിപണിയിൽ എത്തിക്കുവാൻ. വിപണിയിൽ നിരന്തരമായി ഇടപെടുന്നതിനും ഉൽപാദനം ശ്രദ്ധിക്കുന്നതിനും സൗകര്യം ഉണ്ടാകണം. അതായതു 2 പേർ എങ്കിലും ബിസിനസിൽ ഉണ്ടായാൽ നല്ലത്. വീട്ടിലെ 100 ചതുരശ്ര അടി കെട്ടിടം ഉപയോഗപ്പെടുത്തി  ഇതിന്റെ അടിസ്ഥാന സൗകര്യം ഒരുക്കാം. മികച്ച ഗുണനിലവാരം ഉറപ്പു വരുത്താൻ കഴിഞ്ഞാൽ വിപണിയിൽ നന്നായി ശോഭിക്കാനാകും. 30 ശതമാനത്തിൽ കുറയാത്ത അറ്റാദായം മൊത്തക്കച്ചവടത്തിൽ ലഭിക്കുന്ന ഒരു ലഘു കുടുംബ ബിസിനസാണ് ഇത്.

മറ്റൊരു സംരംഭത്തെപ്പറ്റി നാളെ വായിക്കുക ടി.എസ്.ചന്ദ്രൻ (സംസ്ഥാന വ്യവസായ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ)

English Summary: Ready to cook business ideas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com