ADVERTISEMENT

കൊച്ചി ∙ അപ്പാർട്മെന്റ് സമുച്ചയങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജ് ചെയ്യാൻ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ചു സർക്കാർ മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. ഇക്കാര്യത്തിൽ എത്രയുംവേഗം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ പുരോഗതി റിപ്പോർട്ട് അറിയിക്കണമെന്നും ജസ്റ്റിസ് വി.ജി.അരുൺ നിർദേശം നൽകി. ഹർജി അടുത്ത 16 ന് പരിഗണിക്കും.

സ്വന്തമായി ചാർജിങ് പോയിന്റ് സ്ഥാപിക്കാൻ തയാറായിട്ടും അപ്പാർട്മെന്റ് ഓണേഴ്സ് അസോസിയേഷൻ എതിർത്തതിനെതിരെ കാക്കനാട് പള്ളിക്കരയിലെ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ നൽകിയ ഹർജിയിലാണു ഹൈക്കോടതി നിർദേശം. താമസക്കാരുടെ നിർദിഷ്ട കാർ പാർക്കിങ്ങ് സ്ഥലത്തു ചാർജിങ് യൂണിറ്റുകൾ സ്ഥാപിക്കുന്നതാണു തടഞ്ഞത്. ഇലക്ട്രിക് വാഹന ഉടമകൾ താമസിക്കുന്ന പാർപ്പിട സമുച്ചയങ്ങളിൽ ചാർജിങ് പോയിന്റുകൾക്ക് സ്ഥാപിക്കുന്നതു സംബന്ധിച്ചു മതിയായ വ്യവസ്ഥകളുണ്ടാക്കണമെന്നു കോടതി പറഞ്ഞു.

English Summary: Kerala HC asks govt to draft norms for EV charging points in flat complexes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com