ADVERTISEMENT

മുംബൈ∙ പണപ്പെരുപ്പം തുടർച്ചയായി ഉയർന്നനിലവാരത്തിൽ തുടരുന്നതിനാൽ നയപരമായ ഇടപെടൽ ആവശ്യമാണെന്ന് ആർബിഐ ലേഖനം. ഭക്ഷ്യവിലയിലെ കുറവുമൂലം ജൂലൈയിലെ ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.71 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ജൂണിനെ അപേക്ഷിച്ച് 30 ബേസിസ് പോയിന്റ് കുറഞ്ഞു. ഇതോടെ ഈ സാമ്പത്തിക വർഷത്തെ ശരാശരി പണപ്പെരുപ്പ നിരക്കായ 7.3 ശതമാനത്തിൽ 60 ബേസിസ് പോയിന്റിന്റെ കുറവ് രേഖപ്പെടുത്തി. 

ഏപ്രിലിൽ പണപ്പെരുപ്പം ഏറ്റവും ഉയരത്തിലെത്തിയെന്നത് സാധൂകരിക്കുകയാണ് ഇതെന്നും ആർബിഐ ലേഖനത്തിൽ പറയുന്നു.  അതേസമയം, പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം സൂക്ഷ്മതയോടെ വേണമെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിനിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. വേഗത്തിലുള്ള സ്വകാര്യവൽക്കരണം മേഖലയ്ക്കു ഹാനികരമാണ്. സ്വകാര്യ ബാങ്കുകൾ മികച്ച  ലാഭം ഉണ്ടാക്കുന്നുണ്ടെങ്കിലും, മികച്ച രീതിയിൽ സാമ്പത്തിക സേവനങ്ങൾ സമൂഹത്തിന്റെ വിവിധ തട്ടുകളിലേക്ക് എത്തിക്കുന്നത് പൊതുമേഖലാബാങ്കുകളാണെന്നും ലേഖനം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com