ADVERTISEMENT

ഫിയർ ഓഫ് മിസിങ് ഔട്ട് (Fear Of Missing Out) എന്നതാണ് ഫോമോയുടെ പൂർണരൂപം. ഏത് അവസരവും നമുക്ക് മിസ് ആയിപ്പോകുമോ എന്ന പേടി. നിക്ഷേപ രംഗത്ത് ആദ്യ ഓഹരി വിൽപനയോ വളരെ വേഗം വില കുതിക്കുന്ന ഓഹരിയോ ആകാം, പക്ഷേ എല്ലാവരും അതു വാങ്ങിക്കൂട്ടുന്നു. അപ്പോൾ താൻ മാത്രം വാങ്ങിയില്ലെങ്കിൽ മിസ് ആയിപ്പോകുമോ എന്ന പേടി. 

അദാനിയുടെ കമ്പനികളുടെ ഓഹരി വിലകൾ കുതിക്കുന്നതിൽ ഫോമോ സിൻഡ്രോമുണ്ട്. എൽഐസി ആദ്യ ഓഹരി വിൽപന നടത്തിയപ്പോൾ സകലരും വാങ്ങിയതും വേറൊരു ഉദാഹരണം. പക്ഷേ നിക്ഷേപ രംഗത്ത് ഫോമോ സൂക്ഷിക്കുക. പലപ്പോഴും മറ്റുള്ളവരെ അനുകരിച്ചുള്ള നിക്ഷേപം നഷ്ടത്തിൽ കലാശിക്കാം. 

വില കുതിക്കുന്ന ഓഹരികൾ ഫോമോ മൂലം നിങ്ങൾ വാങ്ങുമ്പോൾ മിക്കവാറും അവയുടെ യഥാർഥ മൂല്യത്തിൽ നിന്ന് അധികം എത്തിയിരിക്കും. ഇനി ഇടിയാൻ നിൽക്കുമ്പോഴാവും നിങ്ങൾ വാങ്ങുക. ഫോമോയെ പിന്തുടരാതെ എല്ലാ വശങ്ങളും വിശകലനം ചെയ്ത് നിക്ഷേപം നടത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com