ADVERTISEMENT
ന്യൂഡൽഹി∙ അരി കയറ്റുമതിക്കു നിയന്ത്രണമേർപ്പെടുത്തുന്നത് ആലോചനയിലില്ലെന്നും രാജ്യത്തിനാവശ്യമായ സ്റ്റോക്ക് നിലവിലുണ്ടെന്നും കേന്ദ്ര സർക്കാർ. രാജ്യത്ത് മഴലഭ്യതയിലുണ്ടായ വ്യതിയാനങ്ങൾ മൂലം ജാർഖണ്ഡ്, ബംഗാൾ, ഛത്തീസ്ഗഡ്, യുപി, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിൽ നെല്ലുൽപാദനത്തിലുണ്ടായ കുറവ് കണക്കിലെടുത്ത് കയറ്റുമതിക്ക് നിയന്ത്രണമേർപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. കഴിഞ്ഞ ജൂലൈയിലെ കണക്ക് പ്രകാരം 470 ലക്ഷം ടൺ അരി രാജ്യത്ത് സ്റ്റോക്കുണ്ട്. കേരളമടക്കം രാജ്യത്തെ നെല്ലുൽപാദന സംസ്ഥാനങ്ങളുമായി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം ചർച്ച നടത്തി. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന നെല്ലുസംഭരണം കാര്യക്ഷമമാക്കാൻ  കേന്ദ്രം നിർദേശം നൽകി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com