ന്യൂഡൽഹി∙ ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതിത്തീരുവ കേന്ദ്രസർക്കാർ വർധിപ്പിച്ചു. തീരുമാനം ആഭ്യന്തര വിലയെ ബാധിക്കില്ലെന്നതിനാൽ ചില്ലറ വിൽപനവിലയിൽ മാറ്റമില്ല.
ഡീസലിന് ലീറ്ററിന് 7 രൂപയായിരുന്നത് 13.5 രൂപയാക്കി. വിമാന ഇന്ധനത്തിന്റെ നിരക്ക് 2 രൂപയിൽ നിന്ന് 9 രൂപയാക്കി. ആഭ്യന്തര വിപണിയിൽ ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതി ടണ്ണിന് 13,300 രൂപയാക്കി. മുൻപിത് 13,000 ആയിരുന്നു.
English Summary: Govt hikes windfall profit tax on export of diesel