ADVERTISEMENT
മുംബൈ∙ അദാനി ഗ്രൂപ്പ് 29% ഓഹരി വാങ്ങിയതോടെ, തുടർച്ചയായി ഏഴാം ദിവസവും എൻഡിടിവി ഓഹരി വില ഉയർന്ന് പ്രതിദിന വിലപരിധിയിൽ (അപ്പർ സർക്കീട്ട്) എത്തി.    ഇന്നലെ 5% ഉയർന്ന് 515.10 രൂപയിൽ (ബിഎസ്ഇ) എത്തിയതോടെ ഒരു വർഷത്തെ ഏറ്റവും ഉയർന്ന വിലയും തൊട്ടു. ഓഗസ്റ്റ് 23 മുതൽ ഉയരുന്ന വില ഇതുവരെ 40.66% വർധനയാണു നേടിയത്. 29% ഓഹരി വാങ്ങിയ അദാനി ഗ്രൂപ്പ് 26% ഓഹരി കൂടി വാങ്ങാൻ ഓപ്പൺ ഓഫർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രണോയ് റോയി നയിക്കുന്ന പ്രമോട്ടർ ഗ്രൂപ്പ് ഇതിനെ എതിർക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com