ADVERTISEMENT

കൊച്ചി ∙ കേരളം ആസ്ഥാനമായ ഫെ‍‍‍ഡറൽ ബാങ്ക്, സ്വകാര്യമേഖലയിലെ മറ്റൊരു പ്രമുഖ ബാങ്ക് ആയ കൊട്ടക് മഹീന്ദ്ര ബാങ്കുമായി ലയിക്കുമെന്ന വാർത്ത ഫെഡറൽ ബാങ്ക് നിഷേധിച്ചു. ലയന വാർത്ത പൂർണമായും അഭ്യൂഹം മാത്രമാണെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളോടു ബാങ്ക് വിശദീകരിച്ചു. അതേസമയം, ‘ലയന വാർത്ത’ ഒരു ടിവി ചാനൽ പുറത്തു വിട്ടതിനു പിന്നാലെ ഫെഡറൽ ബാങ്കിന്റെ ഓഹരി വിലയിൽ കുതിപ്പുണ്ടായി. ഒരു വർഷത്തിനിടെ ഏറ്റവും ഉയർന്ന വിലയിലെത്തിയെങ്കിലും (129.75 രൂപ) പതിയെ തിരിച്ചിറങ്ങി. ഇന്നലെ ക്ലോസ് ചെയ്തത് 123.55 രൂപയിൽ; വർധന 3.35 %. 

ഫെഡറൽ ബാങ്ക് ലയിക്കുമെന്നായിരുന്നു ചാനൽ വാർത്ത. ലയനം സംബന്ധിച്ച് ഇരു ബാങ്കുകളും പ്രാഥമിക ചർച്ച നടത്തിയതായും ഉന്നത മാനേജ്മെന്റ് തലത്തിലും കൂടിക്കാഴ്ച നടന്നിട്ടുണ്ടാകാം എന്നുമായിരുന്നു വാർത്ത. എന്നാൽ, വാർത്ത പൂർണമായും അഭ്യൂഹം മാത്രമാണെന്നും സെബി നിബന്ധനകൾ പാലിക്കുകയും ഓഹരി വിലകളെ ബാധിക്കുന്ന എന്തു വിവരവും സ്റ്റോക്ക് എക്സ്ചേഞ്ചുകളെ യഥാസമയം അറിയിക്കുമെന്നും ഫയലിങ്ങിൽ ഫെഡറൽ ബാങ്ക് വ്യക്തമാക്കി. അതേസമയം, ലയന അഭ്യൂഹം സംബന്ധിച്ചു കൊട്ടക് മഹീന്ദ്ര ബാങ്ക് പ്രതികരിച്ചിട്ടില്ല. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരിവില 0.99% ഉയർന്ന് 1937.90 രൂപയിൽ അവസാനിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com