മസ്കിന് ഏറ്റെടുക്കാമെന്ന് ട്വിറ്റർ ഓഹരിയുടമകൾ

US-INTERNET-MERGER-TWITTER-MUSK
(Photo by Amy Osborne / AFP)
SHARE

വാഷിങ്ടൻ∙ സമൂഹമാധ്യമക്കമ്പനിയായ ട്വിറ്റർ ഏറ്റെടുക്കാനുള്ള ഇലോൺ മസ്കിന്റെ നീക്കം ഓഹരിയുടമകൾ അംഗീകരിച്ചു. കരാർവ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ച് ഏറ്റെടുക്കലിൽനിന്ന് മസ്ക് പിന്മാറുന്നതിനിടെയാണ് ഉടമകൾ ഇടപാട് അംഗീകരിച്ചത്. മസ്കിന്റെ പിന്മാറ്റത്തിനെതിരെ ട്വിറ്റർ നിയമപോരാട്ടം ആരംഭിച്ചിരിക്കുകയാണ്.

3.67 ലക്ഷം കോടി രൂപയ്ക്കാണ് (4400 കോടി ഡോളർ) കമ്പനി ഏറ്റെടുക്കാൻ ഇലോൺ മസ്ക് കരാർ ഒപ്പുവച്ചത്.എന്നാൽ ഈ കരാർ അവസാനിപ്പിച്ചതായി ജൂലൈയിൽ പ്രഖ്യാപിച്ചു. ഓഹരിയുടമകളുടെ അംഗീകാരം ട്വിറ്ററിന് നിയമപോരാട്ടവുമായി മുന്നോട്ടു പോകാൻ സഹായകമാകും.

ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച യഥാർഥ കണക്കുകൾ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മസ്കിന്റെ പിന്മാറ്റം. ഏറ്റവുമൊടുവിൽ ഏതാനും ദിവസങ്ങൾക്കു മുൻപും ട്വിറ്ററിനെതിരെ മസ്ക് ആരോപണം ഉന്നയിച്ചു. തന്റെ ട്വീറ്റുകൾക്കുള്ള മറുപടികളിൽ 90 ശതമാനവും വ്യാജ അക്കൗണ്ടുകളിൽ നിന്നാണെന്നതിന് തെളിവുസഹിതമാണ് ശതകോടീശ്വരന്റെ വിമർശനം.

English Summary: Twitter shareholders approve $44bn Musk deal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}