സ്വർണത്തിന് ഇ–വേ ബിൽ: കേരളം പരിധി 2 ലക്ഷമാക്കിയേക്കും

gold-price-uae
SHARE

തിരുവനന്തപുരം∙ 2 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുളള സ്വർണം ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്കു കച്ചവടത്തിനു കൊണ്ടുപോകാൻ ഇനി ഇ–വേ ബിൽ നിർബന്ധം. 50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള എല്ലാ ഉൽപന്നങ്ങൾക്കും ഇ–വേ ബിൽ‌ ബാധകമാണെങ്കിലും സുരക്ഷാ കാരണങ്ങളാൽ സ്വർണത്തിനെ ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, വൻ തോതിൽ നികുതി വെട്ടിച്ചു സ്വർണ കള്ളക്കടത്തു നടക്കുന്നുവെന്നു കണ്ടെത്തിയതോടെ കേരളമാണ് ഇ–വേ ബിൽ നിർബന്ധമാക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചത്. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ അധ്യക്ഷതയിലുള്ള മന്ത്രിതല ഉപസമിതിയുടെ ശുപാർശ ജിഎസ്ടി കൗൺസിൽ അംഗീകരിച്ചതോടെയാണു പരിഷ്കാരം രാജ്യമാകെ പ്രാബല്യത്തിലാകുന്നത്.

2 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള സ്വർണത്തിനാണു പൊതുവേ ഇ–വേ ബിൽ ബാധകമാകുകയെങ്കിലും സംസ്ഥാനങ്ങൾക്ക് ഇൗ തുക മാറ്റാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, 2 ലക്ഷം എന്ന പരിധി തന്നെ വയ്ക്കാനാണു കേരളവും ആലോചിക്കുന്നത്. പരിധി കൂട്ടണമെന്ന സ്വർണ വ്യാപാരികളുടെ ആവശ്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. കേന്ദ്ര വിജ്ഞാപനം ഇറങ്ങിയാൽ ഉടൻ കേരളവും വിജ്ഞാപനം ഇറക്കുമെന്നു സംസ്ഥാന ജിഎസ്ടി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, കേന്ദ്രം വിജ്ഞാപനം ഇറക്കേണ്ട ആവശ്യമില്ലെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ വിജ്ഞാപനം ഇറക്കാമെന്നും വാദമുണ്ട്. ഇക്കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.

ഇ–വേ ബിൽ തയാറാക്കാൻ പാർട്ട് എ മാത്രം പൂരിപ്പിച്ചാൽ മതിയെന്നാണു സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്ന നാഷനൽ ഇൻഫർമാറ്റിക് സെന്റർ സംസ്ഥാനങ്ങളെ അറിയിച്ചത്. സ്വർണത്തിന്റെ തൂക്കവും മൂല്യവും രേഖപ്പെടുത്തുന്നതാണ് പാർട്ട് എ. വാഹനത്തിന്റെയും ചരക്കു നീക്കത്തിന്റെയും വിവരങ്ങൾ രേഖപ്പെടുത്തുന്ന പാർട്ട് ബി പൂരിപ്പിക്കേണ്ടതില്ല. സ്വർണത്തിന്റെ സഞ്ചാര പാത പുറത്താകാതിരിക്കാനാണിത്. ഇത്തരം രഹസ്യ വിവരങ്ങൾ പുറത്തായാൽ കവർച്ചയോ കൊള്ളയോ നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇ–വേ ബില്ലിൽ സ്വർണ വ്യാപാരികൾക്കു മാത്രം ഇളവ് അനുവദിച്ചത്. വാണിജ്യാവശ്യങ്ങൾക്കു സ്വർണം കൊണ്ടുപോകുന്നതിനാണ് ഇ–വേ ബിൽ, ഉപയോക്താക്കൾ വാങ്ങുന്നതിനല്ല.

English Summary: Kerala make e-way bills must for bringing in gold
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA