ADVERTISEMENT

ചോദ്യം: നിലവിൽ ഒരു ബേക്കറി നടത്തുകയാണ്. അതിന്റെ ആവശ്യത്തിന് ഒരു മുദ്ര വായ്പ ലഭിച്ചിട്ടുണ്ട്. ഞാൻ ഇപ്പോൾ ഒരു ബേക്കറി ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന യൂണിറ്റ് ആരംഭിക്കാൻ പദ്ധതിയിടുന്നു. അതിനായി വായ്പ കിട്ടുമോ?

ഉത്തരം: വായ്പ ലഭിക്കാം. ഈ പംക്തിയിൽ നേരത്തെ സൂചിപിച്ചതുപോലെ വായ്പയ്ക്കുള്ള അർഹത ഉണ്ടാകണമെന്നുമാത്രം. നിലവിൽ ബേക്കറി വ്യാപാരം നടത്തുന്നതിനാൽ ബാങ്കിനെ സംബന്ധിച്ചിടത്തോളം റിസ്ക് കുറവുള്ള ഇടപാടുകാരനാണ് നിങ്ങൾ. കാരണം മറ്റൊന്നുമല്ല, തുടങ്ങാനിരിക്കുന്ന ഉൽപാദന യൂണിറ്റുമായി നേർ ബന്ധമുള്ള സാധങ്ങൾ വിറ്റ് പരിചയം സിദ്ധിച്ചിട്ടുണ്ട്, അതുമായി വിപണി ബന്ധവും ഉണ്ട്. നിങ്ങൾക്കു വേണമെങ്കിൽ നിലവിലുള്ള ബേക്കറിക്ക് അനുബന്ധമായി പുതിയ യൂണിറ്റ് ആരംഭിക്കാം അല്ലെങ്കിൽ തികച്ചും പുതിയ യൂണിറ്റ് ആയി വേണമെങ്കിലും വായ്പാ അപേക്ഷ സമർപ്പിക്കാം. 

വി.കെ.ആദർശ്

ഒരാൾക്ക് ഒരു സംരംഭമേ പറ്റൂ എന്ന് സർക്കാരിനും അല്ലെങ്കിൽ ഒരു സംരംഭ വായ്പയേ പറ്റൂ എന്ന് ബാങ്കിനും നിർബന്ധമൊന്നുമില്ല. ഒരു വ്യക്തിക്ക് സംസ്ഥാനത്തിനകത്തോ പുറത്തോ ഒന്നിലധികം സംരംഭമാകാം. വ്യത്യസ്ത യൂണിറ്റുകളുടെ വരവുചെലവു കണക്കുകൾ, ജിഎസ്ടി സമർപ്പിക്കൽ, ലൈസൻസുകൾ എന്നിവ അതിന്റെ സ്വഭാവം അനുസരിച്ച് ഉണ്ടായിരിക്കണമെന്ന് മാത്രം. ചോദ്യത്തിലെ ബേക്കറി ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പുതിയ യൂണിറ്റിനു വേണ്ട അനുമതികൾ (കെ സ്വിഫ്റ്റ്, FSSAI തുടങ്ങിയവ) എല്ലാം അതതിന്റെ നിബന്ധന അനുസരിച്ച് എടുക്കേണ്ടതാണ്. 

നിലവിലെ വായ്പ കൃത്യമായി അടച്ച് പോകുന്നുണ്ട് എന്ന് ഉറപ്പാക്കുക. യന്ത്ര സംവിധാനങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും വേണ്ട ടേം ലോണും അസംസ്കൃത പദാർത്ഥങ്ങൾക്കും പാക്കിങ് മെറ്റീരിയലിനും മറ്റും ആവശ്യമായ വർക്കിങ് ക്യാപിറ്റൽ വായ്പയും അനുവദിക്കാം. വാങ്ങാൻ പോകുന്ന എല്ലാ ഐറ്റത്തിനും, നിങ്ങളുടെ അല്ലെങ്കിൽ നിർദ്ദിഷ്ട സംരംഭത്തിന്റെ പേരിലുള്ള ക്വട്ടേഷൻ/എസ്റ്റിമേറ്റഡ് ബിൽ വാങ്ങി പ്രോജക്ട് റിപ്പോർട്ടിനൊപ്പം സമർപ്പിക്കണം.

(യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എംഎസ്എംഇ കോഴിക്കോട് വായ്പ കേന്ദ്രം ഹെഡ് ആണ് ലേഖകൻ)

English Summary: Want to apply for business loan once again? Here is a checklist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com