ADVERTISEMENT

ന്യൂ‍ഡൽഹി∙ ഇന്ത്യയിൽ 5ജി സേവനങ്ങൾ ഒക്ടോബർ ഒന്നിനു പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയേക്കും. ഡൽഹിയിൽ അന്ന് ആരംഭിക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനു തുടക്കമിടുമെന്നാണ് വിവരം. എന്നാൽ ടെലികോം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ചടങ്ങിൽ റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി, എയർടെൽ മേധാവി സുനിൽ മിത്തൽ, വോഡഫോൺ–ഐഡിയ (വിഐ)യുടെ കുമാർ മംഗളം ബിർല എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്. ദീപാവലിക്ക് (ഒക്ടോബർ അവസാനത്തോടെ) ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങളിൽ 5ജി എത്തുമെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചിരുന്നു. എയർടെല്ലും വിഐയും 5ജി ഉടൻ തുടങ്ങാനുള്ള ഒരുക്കത്തിലാണ്.

English Summary: 5G in India by October 1 : Centre says rates will be ‘affordable’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com