ADVERTISEMENT

ന്യൂഡൽഹി∙ രൂപ– റിയാൽ ഇടപാടു വഴി വ്യാപാരം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ചർച്ച നടത്തി. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ നടത്തിയ സൗദി സന്ദർശനത്തിലാണ് ചർച്ചകൾ നടന്നത്. ഇതിനു പിറമേ യുപിഐ, റുപേയ് കാർഡ് എന്നിവ സൗദിയിൽ നടപ്പാക്കുന്ന കാര്യവും ചർച്ചയിൽ ഉയർന്നു.

രാജ്യാന്തര വ്യാപാരം ഇന്ത്യൻ രൂപയിൽത്തന്നെ നടത്താനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജൂലൈയിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. രൂപയുടെ മൂല്യം ഓരോ ദിവസവും ഇടിയുന്ന സാഹചര്യത്തിലായിരുന്നു നടപടി. നിലവിൽ ഇറക്കുമതിയും കയറ്റുമതിയും നടത്തുന്നവർക്ക് രൂപയിൽ തന്നെ വ്യാപാരം നടത്താം.

English Summary: Union Minister Piyush Goyal concludes visit to Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com