ADVERTISEMENT

മുംബൈ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇന്നലെയും കുറഞ്ഞു. കഴിഞ്ഞ ദിവസത്തെക്കാൾ 30 പൈസ കുറഞ്ഞ്, ഒരു ഡോളറിന് 81.09 രൂപ എന്ന നിലയിലാണ് ഇന്നലെ വിദേശനാണ്യ വിനിമയ വിപണിയിൽ വ്യാപാരമവസാനിച്ചത്. ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.വ്യാപാരവേളയിൽ ആദ്യമായി 81 കടന്ന്, ഡോളറിന് 81.23 രൂപ എന്ന നിലയിൽവരെ എത്തിയശേഷമാണ് 81.09ൽ ക്ലോസ് ചെയ്തത്. ഡോളറുമായുള്ള വിനിമയത്തിൽ വ്യാഴാഴ്ച ഉണ്ടായത് 83 പൈസ വിലയിടിവാണ്.യുഎസ് വീണ്ടും പലിശനിരക്കുയർത്തിയതോടെ ഡോളർ ആഗോള വിപണിയിലാകെ ശക്തിപ്രാപിക്കുകയാണ്. 

ഓഹരി വിപണിയിലും ഇടിവ്

ഓഹരി സൂചികകളായ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും 1.73% ഇടിഞ്ഞു. 1020.80 പോയിന്റ് താഴ്ന്ന് 58098.92ൽ സെൻസെക്സ് അവസാനിച്ചപ്പോൾ നിഫ്റ്റി 302.45 പോയിന്റ് കുറഞ്ഞ് 17327.35ൽ അവസാനിച്ചു.യുഎസിൽ പലിശ ഉയർന്നതോടെ, വിദേശനിക്ഷേപകർ ഇന്ത്യയടക്കമുള്ള വിപണികളിൽനിന്നു പണം പിൻവലിച്ച് ഡോളർ അധിഷ്ഠിത നിക്ഷേപങ്ങളിലേക്കു മാറ്റുന്നതാണ് വിപണിക്കു മുഖ്യമായും തിരിച്ചടിയാകുന്നത്. എണ്ണവില 2 ശതമാനത്തോളം കുറഞ്ഞ് ബാരലിന് 88.67 ഡോളർ ആയിട്ടുണ്ട്. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആശ്വാസകരമാണ്. എന്നാൽ യുക്രെയ്ൻ–റഷ്യ യുദ്ധം പുതിയ തലങ്ങളിലെത്തിയതോടെ രാജ്യാന്തര തലത്തിൽ ആശങ്ക ശക്തമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com