പലിശനിരക്ക് കൂടുമെന്ന് ആശങ്ക

interest-rate-14
SHARE

ന്യൂഡൽഹി∙ പണനയസമിതി (എംപിസി) യോഗത്തിനു പിന്നാലെ വെള്ളിയാഴ്ച പലിശനിരക്കിൽ വീണ്ടും 0.5% വർധന വരെ  പ്രതീക്ഷിക്കാമെന്ന് വിദഗ്ധർ. നാണ്യപ്പെരുപ്പ ഭീഷണി കുറയാതിരിക്കുന്ന സാഹചര്യത്തിലാണ് പലിശനിരക്ക് വീണ്ടും ഉയർത്തുന്നത്. ഇക്കൊല്ലം 3 തവണയായി 1.4 ശതമാനമാണ് ഇതുവരെ പലിശ വർധിപ്പിച്ചത്. ഡിസംബറിലാണ് ഇതിനു ശേഷം അടുത്ത എംപിസി യോഗം. 

ഓഗസ്റ്റിലെ നാണ്യപ്പെരുപ്പ തോത് എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് 7 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. തുടർച്ചയായി 3 ത്രൈമാസങ്ങളിലെ ശരാശരി നാണ്യപ്പെരുപ്പ നിരക്ക് റിസർവ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിനു മുകളിലാണെങ്കിൽ നാണ്യപ്പെരുപ്പ ലക്ഷ്യം നേടുന്നതിൽ എംപിസി പരാജയപ്പെട്ടതായി കണക്കാക്കും. നിലവിലെ വിലയിരുത്തലനുസരിച്ച് ആദ്യമായി എംപിസി അതിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെട്ടേക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}