ഇൻസ്റ്റഗ്രാമിൽ നിന്ന് ‘ഫാമിലി സെന്റർ’ സംവിധാനം

Natasha-Jog
നടാഷ ജോഗ്
SHARE

കൊച്ചി ∙ ജൂലൈ ഒന്ന് – 31 കാലത്തു മാത്രം ഫെയ്സ്ബുക്കിൽ നിന്ന് 25 ദശലക്ഷം മോശം ഉള്ളടക്കങ്ങളും ഇൻസ്റ്റഗ്രാമിൽ നിന്ന് 2 ദശലക്ഷം ഉള്ളടക്കങ്ങളും നീക്കം ചെയ്തുവെന്ന് ഫെയ്സ്ബുക്ക് ഇന്ത്യ (മെറ്റ) ഇൻസ്റ്റഗ്രാം പബ്ലിക് പോളിസി ഹെഡ് നടാഷ ജോഗ്. ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ ഓൺലൈൻ പ്രവ൪ത്തനങ്ങളിൽ രക്ഷിതാക്കൾക്കു കൂടുതൽ ഇടപെടലുകൾ നടത്താൻ സഹായിക്കുന്ന പേരന്റൽ സൂപ്പ൪ വിഷൻ ടൂൾസ് അവതരിപ്പിക്കുകയായിരുന്നു അവർ. 

കുട്ടികൾ ഇൻസ്റ്റഗ്രാമിൽ എത്ര സമയം ചെലവിടുന്നുണ്ടെന്നും ഏതെല്ലാം അക്കൗണ്ടുകളാണു ഫോളോ ചെയ്യുന്നതെന്നും അവരെ ഫോളോ ചെയ്യുന്ന അക്കൗണ്ടുകൾ ഏതൊക്കെയാണെന്നും നിരീക്ഷിക്കാൻ പേരന്റൽ സൂപ്പർവിഷൻ ടൂൾസ് സഹായിക്കും. കുട്ടികൾ ആരെയെങ്കിലും റിപ്പോ൪ട് ചെയ്താൽ അതിന്റെ നോട്ടിഫിക്കേഷൻ രക്ഷിതാക്കൾക്കു ലഭിക്കണമെന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ കഴിയും. കുട്ടികളുടെ സ്ക്രീൻ സമയം നിശ്ചിത സമയത്തേക്കു മാത്രമായി സെറ്റ് ചെയ്യാനും കഴിയും. 

സമൂഹ മാധ്യമങ്ങളെക്കുറിച്ചു കുട്ടികളോടു സംസാരിക്കേണ്ടത് എങ്ങനെയെന്നു വിദഗ്ധരിൽ നിന്നുള്ള ലേഖനങ്ങളും വിഡിയോകളും മാ൪ഗ നി൪ദേശങ്ങളും മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും ലഭ്യമാകുന്ന ‘ഫാമിലി സെന്റർ’ സംവിധാനവും ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. സംശയാസ്പദ അക്കൗണ്ടുകൾ കണ്ടെത്താനും അവയുമായി കുട്ടികൾ ഇടപെടുന്നതും തടയുന്നതിനുമായി സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. ഫാമിലി സെന്റർ സേവനം മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ലഭ്യമാകും. പരീക്ഷയുമായി ബന്ധപ്പെട്ട ഉൽകണ്ഠകളെ നേരിടാൻ സഹായിക്കുന്ന ഡീലിങ് വിത്ത് എക്സാം സ്ട്രെസ്, എൽജിബിടിക്യു ഗൈഡ്, ബിൽഡിങ് ഹെൽത്തി ഡിജിറ്റൽ ഹാബിറ്റ്സ് തുടങ്ങിയ പേരന്റ്സ് ഗൈഡുകളാണു ഫാമിലി സെന്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA