ADVERTISEMENT

കൊച്ചി ∙  ടൈ കേരളയുടെ ‘വിമൻ ഇൻ ബിസിനസ്’ സമ്മേളനം ഇന്നു ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കുന്നു. വിമന്‍ എന്റര്‍പ്രണേസ് നെറ്റ്‌വര്‍ക്കും (ഡബ്ല്യുഇഎന്‍) ടൈ കേരളയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വനിതാ സംരംഭകര്‍ക്കും പ്രഫഷനലുകള്‍ക്കും പുതിയ ബിസിനസ് ആശയങ്ങള്‍ക്കു രൂപം നല്‍കാനും, ബിസിനസ് നവീകരിക്കാനും, മൂലധന സമാഹരണത്തിനും മാര്‍ഗനിര്‍ദ്ദേശവും പ്രചോദനവും നല്‍കുന്നതാണ് സമ്മേളനം.

‘വിമൻ എന്റർപ്രണർ - അൺ ലീഷിങ്ങ് ദി പവർ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ, ഇരുപതിലധികം പ്രമുഖ പ്രഭാഷകരും നാനൂറിലധികം പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഡോ. ശശി തരൂർ എംപി ഓൺലൈനായി മുഖ്യ പ്രഭാഷണം നടത്തും. വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, മാനേജ്‌മെന്റ് വിദ്യാർത്ഥികൾ എന്നിവരെ കൂടാതെ സാങ്കേതിക വിദഗ്ധർ, കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള ഇൻസ്റ്റിറ്റ്യുട്ട് ഫോർ എന്റർപ്രണർ ഡവലപ്മെന്റ് ഉദ്യോഗസ്ഥരും, ഡബ്ല്യുഇഎന്‍, ഇന്റർനാഷണൽ വിമൻ ഇന്നൊവേറ്റഴ്സ് നെറ്റ്‌വർക് എന്നിവയുടെ അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും. കേരള സ്റ്റാർട്ടപ്പ് നെറ്റ്‌വർക്കും സജീവ പിന്തുണ നൽകും. 

മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യുവിന്റെ ‘ഡികോഡിംഗ് ദി ഡൈനാമിക്സ് ഓഫ് ഡിസ്‌റപ്ഷൻ’, സ്റ്റീൽ, ഐടി, ടെലകോം മന്ത്രാലയം മുൻ സെക്രട്ടറി അരുണ സുന്ദരരാജന്റെ ‘വനിതാ സംരംഭകത്വത്തിന് ഡിജിറ്റൽ ഇന്ത്യയുടെ സംഭാവന’ , പഴ്‌സനൽ ബ്രാൻഡിംഗ് പരിശീലക തൻവി ഭട്ട്  നയിക്കുന്ന  ബ്രാൻഡ് ബിൽഡിംഗ് സെഷൻ, വൈൽഡ് എർത്ത് സ്ഥാപകയായ ഷാബിയ വാലിയയുടെ മാസ്റ്റർ ക്ലാസ്, താമര എക്സ്പീരിയൻസ് ഡയറക്ടർ ശ്രുതി ഷിബുലാൽ നയിക്കുന്ന ‘ഹോസ്പിറ്റാലിറ്റി ത്രൂ ഇന്നൊവേഷൻ’,  ഫൈസൽ ശബാന ഫൗണ്ടേഷന്റെ ശബാന ഫൈസൽ, സോഫിയ ഫൈസൽ, സാറ ഫൈസൽ എന്നിവരുടെ ഫയർ സൈഡ് ചാറ്റ് എന്നിവയാണ് പ്രധാന സെഷനുകൾ.

English Summary: Kochi to host TiE Kerala Women in Business meet today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com