രൂപയ്ക്കും വിപണിക്കും ആശ്വാസദിനം

Stock Market | Caricature
SHARE

മുംബൈ∙ ഏഴു ദിവസത്തെ തുടർച്ചയായ തകർച്ചയ്ക്കൊടുവിൽ ഓഹരി വിപണിയിൽ ഇന്നലെ ആശ്വാസ ദിനം. സെൻസെക്സ് 1,016.96 പോയിന്റ് കുതിച്ചു. വ്യാപാരത്തിനിടെ 1312.67 പോയിന്റ് വരെ ഉയർന്നു. വ്യാപാരം അവസാനിക്കുമ്പോൾ 57,426.92 പോയിന്റ്. നിഫ്റ്റി 276.25 പോയിന്റ് ഉയർന്ന് 17,094.35 ലും ക്ലോസ് ചെയ്തു.

റിസർവ് ബാങ്ക് പലിശ നിരക്കിൽ 50 ബേസിസ് പോയിന്റ് വർധന വരുത്തിയതും, ജനുവരി മുതൽ നാണ്യപ്പെരുപ്പം ആശ്വാസനിലവാരത്തിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചതും വിപണിയിൽ പ്രതിഫലിച്ചു. അതേസമയം ഹോങ്കോങ് ഒഴികെ  ഏഷ്യയിലെ മിക്കവാറും വിപണികളിൽ തകർച്ച രേഖപ്പെടുത്തി. ഡോളറുമായുള്ള വിനിമയത്തിൽ രൂപ ഇന്നലെ 33 പൈസ നേട്ടത്തോടെ 81.40 നിലവാരത്തിലെത്തി. വ്യാപാരത്തിനിടെ 81.17 വരെ ഉയർന്നിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}