ADVERTISEMENT

ന്യൂയോർക്ക്∙ ഒരു ക്രിപ്റ്റോകറൻസിയുടെ പ്രചാരണത്തിനായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടതിന്, നടിയും റിയാലിറ്റി ഷോ താരവും ഇൻഫ്ലുവൻസറും സംരംഭകയുമൊക്കെയായ കിം കർഡാഷ്യൻ 12.6 ലക്ഷം ഡോളർ (10 കോടിയിലേറെ രൂപ) പിഴയൊടുക്കും. ആ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് കിം രണ്ടര ലക്ഷം ഡോളർ പ്രതിഫലം പറ്റിയെന്നു വെളിപ്പെടുത്താതിരുന്നതിനാണ് അമേരിക്കൻ ധനവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (എസ്ഇസി) ഇത്രയും പിഴ ചുമത്തിയത്.

ക്രിപ്റ്റോ കറൻസി കമ്പനിയായ എഥീറിയം മാക്സിന്റെ എമാക്സ് ടോക്കൺ പ്രമോട്ട് ചെയ്തായിരുന്നു പോസ്റ്റ്. എഥീറിയം മാക്സ് വെബ്സൈറ്റിലേക്കു ലിങ്കും നൽകിയിരുന്നു. നിക്ഷേപകരെ ആകർഷിക്കാനുള്ള മാർഗനിർദേശങ്ങൾ ആ വെബ്സൈറ്റിൽ പ്രകടമായിരുന്നെന്നും എസ്ഇസി കണ്ടെത്തി.സെലിബ്രിറ്റികളായാലും സാധാരണ വ്യക്തികളായാലും ക്രിപ്റ്റോ ഇനത്തിലെ നിക്ഷേപ ഉൽപന്നങ്ങൾ പ്രചരിപ്പിച്ചാൽ അതിന്റെ സ്വഭാവം, ഉറവിടം, പ്രതിഫലം എന്നിവ വെളിപ്പെടുത്തിരിക്കണമെന്നാണു യുഎസിലെ നിയമം. എസ്ഇസി എടുത്ത കേസ് വൻ തുക നൽകി ഒത്തുതീർപ്പാക്കാൻ കിം കർഡാഷ്യൻ സമ്മതിക്കുകയായിരുന്നു. 3 വർഷത്തേക്ക് ഒരു ക്രിപ്റ്റോ കറൻസിയുടെയും പ്രചാരണം നടത്തില്ലെന്നും താരം സമ്മതിച്ചിട്ടുണ്ട്. താരമെന്നതിലുപരി, വസ്ത്ര–ഫാഷൻ–കോസ്മെറ്റിക് രംഗത്തൊക്കെ വമ്പൻ ബിസിനസുകാരിയാണ് കിം കർഡാഷ്യൻ.

English Summary: Kim Kardashian pays $1.26 mn fine for illegally promoting crypto on Instagram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com