ഉൽപാദനം വെട്ടിക്കുറയ്ക്കാൻ ഉൽപാദക രാജ്യങ്ങൾ; എണ്ണവില ഉയരുന്നു

1248-crude-oil
SHARE

ലണ്ടൻ∙ എണ്ണ ഉൽപാദനം പ്രതിദിനം 10 ലക്ഷം ബാരൽ വെട്ടിക്കുറയ്ക്കാൻ ഉൽപാദക രാജ്യങ്ങൾ തീരുമാനിക്കമെന്ന ധാരണ വന്നതോടെ രാജ്യാന്തര എണ്ണവില ഉയർന്നുതുടങ്ങി. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വില 3.6% ഉയർന്ന് ബാരലിന് 88.16 ഡോളറായി. ജൂൺ മുതൽ ഇതുവരെ എണ്ണവില താഴുകയായിരുന്നു.

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കും മറ്റ് എണ്ണ ഉൽപാദക രാജ്യങ്ങളും ചേർന്ന ഒപ്പെക് പ്ലസിന്റെ യോഗം നാളെ നടക്കുകയാണ്. ഉൽപാദനം പൊതുവിൽ കുറയ്ക്കുന്നതിനുപുറമെ, ഒരോ രാജ്യത്തിനും സ്വന്തം നിലയ്ക്ക് ഉൽപാദനം വെട്ടിക്കുറയ്ക്കാനും അനുമതി നൽകുമെന്നാണു സൂചന. പ്രതിദിന ഉൽപാദനം ഒരു ലക്ഷം ബാരൽ കുറയ്ക്കാൻ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. 

എണ്ണവില താഴുകയും ഡോളർ ശക്തിപ്രാപിക്കുകയും ചെയ്തതോടെ എണ്ണയിൽനിന്ന് മാറിയ നിക്ഷേപകരെ തിരിച്ചെത്തിക്കാൻ ഉൽപാദനം വെട്ടിക്കുറച്ച് വില ഉയർത്തുന്നതിലൂടെ സാധിക്കുമെന്നാണ് ഒപ്പെക്കിന്റെ പ്രതീക്ഷ.ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് എണ്ണവില വർധന കനത്ത വെല്ലുവിളിയാകും. ഇപ്പോൾത്തന്നെ വിലക്കയറ്റ ഭീഷണി നേരിടാൻ പാടുപെടുന്ന വിപണികളിൽ വീണ്ടും വിലകൾ ഉയരാൻ ഇന്ധനവിലക്കയറ്റം വഴിയൊരുക്കും.

English Summary: OPEC to reduce oil production

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA