ADVERTISEMENT
മുംബൈ∙ ഡച്ച് ഇ–കൊമേഴ്സ് കമ്പനിയായ പ്രോസസിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ പേമെന്റ് പ്ലാറ്റ്ഫോം ‘പേ യൂ’ ഇതേ രംഗത്തെ ഇന്ത്യൻ കമ്പനിയായ ബിൽഡെസ്കിനെ ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിച്ചു. 38,400 കോടി രൂപയുടെ ഇടപാടാണ്, ചില വ്യവസ്ഥകൾ പാലിച്ചില്ലെന്ന കാരണത്താൽ വേണ്ടെന്നുവയ്ക്കാൻ പ്രോസസ് തീരുമാനിച്ചത്. ഇരു കമ്പനികളും ലയിച്ചിരുന്നെങ്കിൽ വർഷം 14700 കോടി ഡോളർ ഇടപാടു നടത്തുന്ന വമ്പൻ കമ്പനിയായി മാറുമായിരുന്നു. റേസർ പേ, സിസി അവന്യൂ എന്നീ എതിരാളികൾ യഥാക്രമം 5000 കോടി ഡോളർ, 2000 കോടി ഡോളർ ഇടപാടുകളാണ് പ്രതിവർഷം നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com