എല്ലാം ചോർത്തും സോവ വൈറസ്: മുന്നറിയിപ്പുമായി എസ്ബിഐ

zova-virus-sbi
SHARE

ന്യൂഡൽഹി∙ രാജ്യത്തെ ഓൺലൈൻ ബാങ്കിങ് ഉപയോക്താക്കളെ ലക്ഷ്യംവയ്ക്കുന്ന സോവ വൈറസ് സംബന്ധിച്ച് ഉപയോക്താക്കൾക്ക് സ്റ്റേറ്റ് ബാങ്ക് ഇന്ത്യ മുന്നറിയിപ്പ് നൽകി. ഒരു തവണ ഫോണിൽ കടന്നുകൂടിയാൽ നീക്കം (അൺഇൻസ്റ്റാൾ) ചെയ്യാൻ എളുപ്പമല്ലാത്ത 'സോവ'യുടെ പുതിയ പതിപ്പാണ് ഇന്ത്യയിലുള്ളത്. വൈറസ് ഫോണിൽ കയറിക്കൂടിയാൽ ഫയലുകളെല്ലാം 'താഴിട്ടുപൂട്ടുന്ന' (എൻക്രിപ്റ്റ്) രീതി സോവയുടെ പുതിയ പതിപ്പിൽ മാത്രമാണുള്ളത്. തുടക്കത്തിൽ യുഎസ്, റഷ്യ, സ്പെയിൻ എന്ന രാജ്യങ്ങളെയാണ് സോവ പ്രധാനമായും ലക്ഷ്യംവച്ചിരുന്നത്. ജൂലൈയിലാണ് ഇന്ത്യ അടക്കം മറ്റ് പല രാജ്യങ്ങളിലേക്കും എത്തിയത്.

ഗൂഗിൾ ക്രോം, ആമസോൺ, എൻഎഫ്ടി ആപ്പുകൾ എന്നിവയുടെ ലോഗോയുടെ മറവിൽ ചില വ്യാജ ആൻഡ്രോയിഡ് ആപ്പുകൾ വഴിയാണ് സോവ ആളുകളിലെത്തുന്നത്. യഥാർഥ ആപ്പാണെന്നു കരുതി പലരും ഇവ ഇൻസ്റ്റാൾ ചെയ്യും. ബാങ്കിൽ നിന്നുള്ള എസ്എംഎസ് എന്ന നിലയ്ക്കാണ് ഇതിന്റെ ലിങ്ക് ലഭിക്കുന്നത്. നെറ്റ് ബാങ്കിങ് ആപ്പുകളിൽ നമ്മൾ നൽകുന്ന പാസ്‍വേഡ്, യൂസർനെയിം അടക്കം ഈ വൈറസിനു ചോർത്താനാകും. ഇതിനു പുറമേ സ്വന്തം നിലയ്ക്ക് സ്ക്രീൻഷോട്ട് എടുക്കൽ, വിഡിയോ റെക്കോർഡിങ് അടക്കം സാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.

English Summary: SBI warns about Sova virus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}