ADVERTISEMENT

കൊച്ചി∙ മലയാളിയായ രാജീവ് വാസുദേവൻ സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ‘ആയുർവൈദ്’ ആയുർവേദാശുപത്രി ശൃംഖലയുടെ 60% ഓഹരി അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസ് സ്വന്തമാക്കി. 26.4 കോടി രൂപയുടെ ഇടപാടാണിത്. 

നിലവിലെ ആശുപത്രികൾ വിപുലീകരിക്കാനും പുതിയവ ആരംഭിക്കാനും ഡിജിറ്റൽ മാർഗത്തിലുൾപ്പെടെയുള്ള ബിസിനസ് വളർച്ചയ്ക്കും പുതിയ മൂലധനനിക്ഷേപം ഉപയോഗിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. 

ഈ സാമ്പത്തിക വർഷം 15 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്ന ആയുർവൈദ് അടുത്ത 3 വർഷത്തിനകം വിറ്റുവരവ് 100 കോടിയിലെത്തിക്കാൻ ലക്ഷ്യമിടുന്നു. 

കൊച്ചി, ബെംഗളൂരു, ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി 9 ആശുപത്രികളാണ് ആയുർവൈദിനുള്ളത്.

അലോപ്പതി രംഗത്തെ പ്രമുഖരായ അപ്പോളോ ആയുർവേദാശുപത്രിയുമായി കൈകോർക്കുന്നത് സുപ്രധാന ചുവടാണെന്ന് അപ്പോളോ ചെയർമാൻ പ്രതാപ് സി. റെഡ്ഡി പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com