ബുർജീലിന് ഐപിഒയിൽ വൻനേട്ടം

IPO
SHARE

ദുബായ്∙ യുഎഇയിലെ പ്രവാസി മലയാളി സംരംഭമായ ബുർജീൽ ഹോൾഡിങ്സിന്റെ ഐപിഒക്ക് (ആദ്യ ഓഹരി വിൽപന) 29 മടങ്ങ് അധിക അപേക്ഷകൾ ലഭിച്ചെന്ന് ചെയർമാൻ ഡോ.ഷംഷീർ വയലിൽ അറിയിച്ചു. ഓഹരി വില 2 ദിർഹവും(ഏകദേശം 22 രൂപ) സമാഹരണലക്ഷ്യം 110 കോടി ദിർഹവുമാണ് (2420 കോടി രൂപ).

10ന് ലിസ്റ്റ് ചെയ്യുമ്പോൾ ബുർജീലിന്റെ വിപണി മൂല്യം 1040 കോടി ദിർഹം എത്തുമെന്നു പ്രതീക്ഷിക്കുന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആരോഗ്യ സേവന രംഗത്ത് ലിസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും വലിയ കമ്പനികളിലൊന്നായി ബുർജീൽ ഹോൾഡിങ്സ് മാറുമെന്നു കമ്പനി അറിയിച്ചു. 

ഡോ. ഷംഷീറിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെൽത്ത്കെയർ ഹോൾഡിങ്‌സ് കമ്പനിക്ക് ബുർജീൽ ഹോൾഡിങ്സിൽ 70% ഓഹരി പങ്കാളിത്തമാണുണ്ടാവുക. 15% ഓഹരികൾ യുഎഇയിലെ ഇന്റർനാഷനൽ ഹോൾഡിങ് കമ്പനി (ഐഎച്ച്‌സി) ഏറ്റെടുത്തിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA