ഉൽപാദനം കുറയ്ക്കാൻ ഒപെക് പ്ലസ്: എണ്ണവില ഉയരുന്നു

oil
SHARE

ന്യൂയോർക്ക്∙ എണ്ണ ഉൽപാദനം കുറയ്ക്കാൻ ഒപെക് പ്ലസ് യോഗം തീരുമാനിച്ചതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഉൽപാദനം കുറയ്ക്കരുതെന്ന യുഎസിന്റെ ആവശ്യം അംഗീകരിച്ചില്ല. ആഗോള സാമ്പത്തിക മാന്ദ്യം, മെച്ചപ്പെടുന്ന ഡോളർ, പലിശനിരക്കുകളിലെ വ്യതിയാനം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് തീരുമാനം. 

ബ്രെന്റ് ഇനം ക്രൂഡ് ഓയിലിനു വില ബാരലിന് 2 ഡോളർ ഉയർന്ന് 93.81 ഡോളറായി. ഇന്ത്യയടക്കമുള്ള വിപണികളിൽ ഇന്ധനവില ഉയരാൻ ഇതു വഴിയൊരുക്കും. എ്ണ്ണവില കൂടുന്നത്ിനുപുറമെ, ഡോളർ ശക്തിപ്രാപിക്കുന്നതുമൂലം ഇറക്കുമതിച്ചെലവേറുന്നതും വെല്ലുവിളിയാണ്.   ആഗോള വിപണിയിൽ എണ്ണ ഡിമാൻഡ് കുറയാനുള്ള സാധ്യത കണക്കിലെടുത്ത് എണ്ണ ഉൽപാദക രാജ്യങ്ങളെ സഹായിക്കാനാണ് ഒപെക് പ്ലസ് തീരുമാനം. ഒപെക്കിനു പുറത്തുള്ള എണ്ണ ഉൽപാദക രാജ്യങ്ങൾ കൂടി ഉൾപ്പെട്ടതാണ് ഒപെക് പ്ലസ്. ഇതിൽ റഷ്യയും ഉൾപ്പെടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA