ADVERTISEMENT

മുംബൈ∙ മെച്ചപ്പെട്ട വിദേശ നിക്ഷേപവും മെറ്റൽ, ഐടി, കാപ്പിറ്റൽ ഗുഡ്സ് ഓഹരികളിൽ നിക്ഷേപകരുടെ പ്രീതിയും ഓഹരി സൂചികകൾക്ക് നേട്ടമായി. ബിഎസ്ഇ സെൻസെക്സ് 156 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു. ദേശിയ ഓഹരി സൂചിക നിഫ്റ്റി 17,300 പോയിന്റിനു മുകളിലെത്തി. തുടർച്ചയായി രണ്ടാം ദിവസമാണ് സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്യുന്നത്. 

സെൻസെക്സ് 156.63 പോയിന്റ് (0.27%) നേട്ടത്തോടെ 58,222.10ൽ ക്ലോസ് ചെയ്തു. ഒരുഘട്ടത്തിൽ 513.29 പോയിന്റ് മുന്നേറിയ സൂചിക 58,578.76 വരെയെത്തി. എന്നാൽ ബാങ്കിങ്, ടെക് ഓഹരികളിലെ ലാഭമെടുപ്പ് പ്രവണത സൂചികയെ പിന്നിലേക്ക് വലിച്ചു. നിഫ്റ്റി  57.50 പോയിന്റ് (0.33%) ഉയർന്ന് 17,331.80ൽ ക്ലോസ് ചെയ്തു. ആകെ 27 ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 

സെൻസെക്സിൽ ടാറ്റ സ്റ്റീൽ, എൽ ആൻഡ് ടി, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, ആക്സിസ് ബാങ്ക് എന്നീ ഓഹരികൾ നേട്ടം കൊയ്തപ്പോൾ ഭരതി എയർടെൽ, ഹിന്ദുസ്ഥാൻ യൂണിലീവർ, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ് തുടങ്ങിയവയ്ക്ക് തിരിച്ചടി നേരിട്ടു. ബിഎസ്ഇയിൽ മെറ്റൽ (3.89%) വിഭാഗം ഓഹരികളാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. കാപ്പിറ്റൽ ഗുഡ്സ് (2.34%), റിയൽറ്റി (2.15%), ഇൻഡസ്ട്രിയൽസ് (1.96%), കമോഡിറ്റീസ് (1.67%), പവർ (1.61%) എന്നിവയും മുന്നേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com