പുരപ്പുറ സോളർ പദ്ധതി 2026 വരെ നീട്ടി
Mail This Article
×
ന്യൂഡൽഹി∙ കേന്ദ്ര സബ്സിഡിയോടു കൂടിയുള്ള പുരപ്പുറ സോളർ പദ്ധതിയുടെ രണ്ടാം ഘട്ടം 2026 മാർച്ച് 31 വരെ നീട്ടി. പദ്ധതി നിലവിലെ രീതിയിൽ തന്നെ തുടരും. 11,814 കോടി രൂപയാണ് സബ്സിഡി ഇനത്തിൽ രണ്ടാം ഘട്ടത്തിനായി വകയിരുത്തിയിരുന്നത്. പദ്ധതി നീട്ടിയെങ്കിലും അധികതുക നീക്കിവച്ചിട്ടില്ല. 2019ലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. 38 ഗിഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 8 ഗിഗാവാട്ട് മാത്രമേ യാഥാർഥ്യമായിട്ടുള്ളൂവെന്നാണ് വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.