കൊച്ചി∙ ഇന്ധനവില കുറയുമെന്ന സന്ദേശത്തിനു പിന്നാലെ തീരുമാനം മാറ്റി എണ്ണ കമ്പനികൾ. തിങ്കളാഴ്ച രാത്രിയാണ് ഇന്ധനവില കുറയുമെന്ന് ഡീലർമാർക്ക് കമ്പനികളിൽ നിന്നു സന്ദേശം ലഭിച്ചത്. പെട്രോളിന് 43 പൈസയും ഡീസലിന് 41 പൈസയും കുറയുമെന്നായിരുന്നു രാത്രിയോടെ ലഭിച്ച സന്ദേശം. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ആപ്പിൽ ഇതനുസരിച്ച് വില മാറുകയും ചെയ്തു.
മാധ്യമങ്ങളിൽ ഇക്കാര്യം വരുകയും ചെയ്തു. എന്നാൽ ഇന്നലെ പുലർച്ചെ, വില കുറയില്ലെന്ന സന്ദേശം ഡീലർമാരുടെ ഫോണിൽ എത്തി. ആപ്പിൽ വില പഴയപടിയാകുകയും ചെയ്തു. എന്നാൽ അത്തരത്തിൽ ഒരു പ്രശ്നം സംഭവിച്ചിട്ടില്ലെന്നാണ് ഐഒസിഎൽ നൽകുന്ന വിശദീകരണം.
English Summary: Oil companies changes decision to reduce fuel price