തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പൊതു–സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ആദ്യമായി രൂപീകരിച്ച കമ്പനിയായ ഇൻകെൽ ‘ടോട്ടൽ സൊലൂഷൻ പ്രൊവൈഡർ’ ആകുന്നു. പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റ് എന്ന നിലയിൽ നിന്ന് എല്ലാത്തരം സേവനങ്ങളും നൽകുന്ന തരത്തിലേക്കു കമ്പനിയുടെ പ്രവർത്തനം വിപുലീകരിക്കാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചു.
പുതിയ വെബ്‌സൈറ്റും ലോഗോയും ഇൻകെൽ ചെയർമാൻ മന്ത്രി പി.രാജീവ് പുറത്തിറക്കി. പാരമ്പര്യേതര ഊർജത്തിനും, അടിസ്ഥാന സൗകര്യ മേഖലകൾക്കും ഊന്നൽ നൽകി പദ്ധതികൾ ഏറ്റെടുക്കുമെന്നു മന്ത്രി പറഞ്ഞു. പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റായി പ്രവർത്തിച്ച 15 വർഷത്തിനിടെ 4000 കോടി രൂപയുടെ പദ്ധതികൾ ഇൻകെൽ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.