മൂന്നാം ദിനവും വിപണിയിൽ ഇടിവ്

bear
SHARE

മുംബൈ∙ തുടർച്ചയായ മൂന്നാം വ്യാപാരദിനത്തിലും ഓഹരി വിപണിയിൽ ഇടിവ്. സെൻസെക്സ് 518.64 പോയിന്റ് താഴ്ന്ന് 61,144.84ൽ ആണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ 604.15 പോയിന്റ് വരെ ഇടിയുകയും ചെയ്തു. നിഫ്റ്റി 147.70 പോയിന്റ് കുറഞ്ഞ് 18,159.95ലും ക്ലോസ് ചെയ്തു. ഭാരതി എയർടെ‍ൽ, ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലീവർ, പവർഗ്രിഡ് എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി. 

ടോക്കിയോ ഒഴികെ മറ്റ് ഏഷ്യൻ ഓഹരി വിപണികളിലും ഇടിവു രേഖപ്പെടുത്തി. ബ്രെൻഡ് ക്രൂഡ് വില ബാരലിന് 86.82 ഡോളർ നിലവാരത്തിലേക്ക് എത്തി. ക്രൂഡ് ഓയിൽ വില കുറയുന്നത് ഓഹരിവിപണിക്കു കരുത്തു പകരേണ്ടതാണെങ്കിലും ആഗോള വിപണികളിലെ ക്ഷീണം ഇന്ത്യൻ വിപണിയെയും സ്വാധീനിക്കുകയായിരുന്നു.

രൂപ വീണ്ടും ഇടിഞ്ഞു

മുംബൈ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപ 5 പൈസ ഇടിഞ്ഞ് 81.79 നിലവാരത്തിലെത്തി. ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഓഹരിവിപണികളിൽ ഇടിവു നേരിട്ടതാണ് രാജ്യാന്തരതലത്തിൽ ഡോളറിന് കരുത്തു പകർന്നത്. 

English Summary : Stock Market fell for third consecutive day 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS