ADVERTISEMENT

പണപ്പെരുപ്പം കുറഞ്ഞുതുടങ്ങുകയും ക്രൂഡ് ഓയിൽ വില കുറയുകയും രൂപ പതുക്കെ തിരികെ കയറുകയും ചെയ്തെങ്കിലും ഓഹരിവിപണിയില്‍ വീണ്ടും ആശങ്കയുടെ തരംഗം. ചൈനയില്‍ വീണ്ടും കോവിഡ് വർധിച്ചു വരുന്നതും ബ്രിട്ടനും യൂറോ മേഖലയും മാന്ദ്യത്തിലേക്ക് പോകുന്നതും കാരണങ്ങളില്‍ ചിലതു മാത്രമാണ്. പണപ്പെരുപ്പം കുറയുന്നതിന്റെ ആശ്വാസം പക്ഷേ ഇന്ത്യൻ വിപണികളില്‍ മാത്രമല്ല, യുഎസ് ഉൾപ്പെടെ ആഗോളവിപണികളിലൊന്നും കഴിഞ്ഞയാഴ്ച കാര്യമായ മുന്നേറ്റം സൃഷ്ടിച്ചില്ല. ഇന്ത്യൻ വിപണികൾ ഉയരത്തിലായതിനാൽ ഇനി തിരിച്ചിറക്കമാകുമോ എന്നതു സംബന്ധിച്ച് നേരിയ ആശങ്കയുണ്ടുതാനും. ഈ വ്യാഴാഴ്ച നവംബറിലെ ഫ്യൂച്ചേഴ്സ്, ഓപ്ഷൻ കരാറുകളുടെ കാലാവധി അവസാനിക്കുന്നതു വിപണിയിൽ ചാഞ്ചാട്ടത്തിനു കാരണമാകാം. നാട്ടിൽനിന്ന് കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ലാത്തതിനാൽ ആഗോള വിപണികളിലെ ചലനങ്ങളാവും ഇവിടെയും സ്വാധീനം ചെലുത്തുക. അവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com