ADVERTISEMENT

വാഷിങ്ടൻ∙ ഉയർന്ന പലിശ നിരക്ക്, വിലക്കയറ്റം, റഷ്യ–യുക്രെയ്ൻ യുദ്ധം എന്നീ കാരണങ്ങളാൽ ലോക സാമ്പത്തിക വളർച്ച ഇക്കൊല്ലം വളരെ താഴ്ന്ന നിരക്കിലായിരിക്കുമെന്ന് രാജ്യാന്തര കൂട്ടായ്മയായ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡവലപ്മെന്റ് (ഒഇസിഡി). മുൻകൊല്ലത്തെക്കാൾ 3.1% മാത്രമായിരിക്കും ഇക്കുറി വളർച്ച. അടുത്ത വർഷം ഇതിലും താഴും; 2.2% മാത്രം. 

യുദ്ധം കാരണമുള്ള ഇന്ധന–വൈദ്യുതി വിലക്കയറ്റത്തിൽ വലയുന്ന യൂറോപ്പും യുഎസും ഇഴയുമ്പോൾ ആഗോള വളർച്ചയ്ക്ക് മുഖ്യ കാരണമാകുക ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളുടെ വളർച്ചയാണ്. ഇന്ത്യ ഇക്കൊല്ലം 6.6%, അടുത്ത വർഷം 5.7% എന്നിങ്ങനെ വളരും. ചൈന 3.3%, 4.6% എന്നിങ്ങനെ വളരുമെന്നാണു പ്രവചനം.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com