ADVERTISEMENT

ന്യൂഡൽഹി∙ ജിഎസ്ടി നിരക്ക് ഇളവുകൾ ഉപയോക്താക്കൾക്കു നൽകാത്ത കമ്പനികൾക്കെതിരെയുള്ള പരാതികൾ ഡിസംബർ 1 മുതൽ ദേശീയ അമിതലാഭ വിരുദ്ധ അതോറിറ്റിക്കു (എൻഎഎ) പകരം കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) പരിഗണിക്കും. അമിതലാഭ വിരുദ്ധ അതോറിറ്റിയുടെ (നാഷനൽ ആന്റി പ്രോഫിറ്റീറിങ് അതോറിറ്റി) കാലാവധി ഈ മാസം അവസാനിക്കുന്നതിനാലാണിത്.

നിലവിൽ ഇത്തരം പരാതികൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ആന്റി പ്രോഫിറ്റീറിങ് (ഡിജിഎപി) അന്വേഷിച്ച് എൻഎഎയ്ക്ക് നൽകാറാണ് പതിവ്. ഇനി മുതൽ ഡിജിഎപി റിപ്പോർട്ടുകൾ സിസിഐയ്ക്ക് കൈമാറും. 2017 നവംബറിലാണ് എൻഎഎ നിലവിൽ വന്നത്. 2 വർഷത്തേക്കാണ് കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് 2 തവണയായി കാലാവധി നീട്ടുകയായിരുന്നു. ജിഎസ്ടി പരാതികൾക്കായി സിസിഐ പ്രത്യേക ക്രമീകരണം സജ്ജമാക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com