ട്വിറ്ററിൽ ഗോൾഡ്, ഗ്രേ ടിക്കുകളും; വെരിഫിക്കേഷൻ അടുത്ത വെള്ളിയാഴ്ച തുടങ്ങും

elon-musk-and-twitter-logo
ഇലോൺ മസ്ക്, ട്വിറ്റർ
SHARE

സാൻഫ്രാൻസിസ്കോ ∙ ട്വിറ്ററിൽ വെരിഫിക്കേഷൻ പ്രക്രിയയുടെ ഭാഗമായി ബ്ലൂ ടിക്കുകൾക്കൊപ്പം ഗോൾഡ്, ഗ്രേ ടിക്കുകളും ഉൾപ്പെടുത്തുമെന്ന് ഉടമ ഇലോൺ മസ്ക് അറിയിച്ചു. 

– ഗോൾഡ് ടിക്: സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും. 

– ഗ്രേ ടിക്: ഗവൺമെന്റ് സ്ഥാപനങ്ങൾക്ക്. 

– ബ്ലൂ ടിക്: വ്യക്തികൾക്ക് (സെലിബ്രിറ്റിയാണോ സാധാരണക്കാരാണോ എന്നു വ്യത്യാസമില്ലാതെ) 

പണം നൽകി ബ്ലൂ ടിക് വെരിഫിക്കേഷൻ നൽകുന്നത് ആശയക്കുഴപ്പത്തെത്തുടർന്നു ട്വിറ്റർ നിർത്തിവച്ചിരുന്നു. ഇത് അടുത്ത വെള്ളിയാഴ്ച പുനഃസ്ഥാപിക്കുമെന്നും മസ്ക് അറിയിച്ചു. 

അക്കൗണ്ടുകൾ പുനഃസ്ഥാപിക്കും

ട്വിറ്ററിൽ സസ്പെൻഡ് ചെയ്യപ്പെട്ട അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്നും മസ്ക് അറിയിച്ചു. ഇതു സംബന്ധിച്ച് നടത്തിയ വോട്ടെടുപ്പിൽ 72% പേർ, നിയമവിരുദ്ധ പ്രവർത്തനങ്ങളും തട്ടിപ്പുകളും നടത്താത്ത അക്കൗണ്ടുകൾ പുനഃസ്ഥാപിക്കണമെന്ന് അഭിപ്രായപ്പെട്ടതിനാലാണു നടപടി. യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഗായകൻ യീ (കന്യേ വെസ്റ്റ്) തുടങ്ങിയവരുടെ അക്കൗണ്ടുകൾ മസ്ക് പുനഃസ്ഥാപിച്ചിരുന്നു. 

English Summary: Twitter to launch gold and grey ticks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS