ADVERTISEMENT

വായ്പാ പരിധി എത്ര?

ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട്് എപ്പോഴും അറിഞ്ഞിരിക്കേണ്ടതും വിശകലനം ചെയ്യേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അതുവഴി ക്രെഡിറ്റ് കാർഡുകളുടെ പരമാവധി പ്രയോജനം നേടാം. വായ്പാ പരിധി, അവശേഷിക്കുന്ന ബാലൻസ്, ബിൽ ചെയ്തിട്ടില്ലാത്ത ഉപയോഗം, നേടിയിട്ടുള്ള റിവാർഡ് പോയിന്റുകൾ, റിവാർഡ് പോയിന്റുകളുടെ അനുപാതം (അതായത് ഓരോ പോയിന്റിലും എത്ര രൂപ വീതം ചെലവഴിക്കണം എന്നത്), തിരിച്ചടവിന്റെ കാലയളവ് തുടങ്ങിയവയാണ് പ്രധാനമായും അറിഞ്ഞിരിക്കേണ്ടത്. അവധിക്കാലത്തെ ചെലവഴിക്കലിനു മുൻപു മാത്രമല്ല, ചെലവഴിക്കൽ ഏറെ വർധിക്കുന്ന ഉൽസവ കാലം, രോഗാവസ്ഥ, കുട്ടികളുടെ ഫീസ്, വീട് നിർമാണവും നവീകരണവും തുടങ്ങിയ വേളകളിലും ഇക്കാര്യങ്ങളെല്ലാം കൃത്യമായി വിശകലനം ചെയ്യണം. 

വായ്പാ കാലാവധി ശ്രദ്ധിക്കുക

വായ്പാ കാലാവധി അഥവാ നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ ബില്ലിങ് കാലയളവ് കൃത്യമായി മനസ്സിലാക്കണം. ബിൽ തയാറാക്കപ്പെട്ടശേഷം പരമാവധി 30 മുതൽ 40 ദിവസം വരെയാണ് അത് അടയ്ക്കാനുള്ള കാലാവധിയായി ലഭിക്കുക. ഇക്കാര്യം ശ്രദ്ധിച്ചുവയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് കുടുംബത്തിലെ ഓരോ ക്രെഡിറ്റ് കാർഡിന്റെയും ബില്ലിങ് സൈക്കിൾ ആരംഭിക്കുന്നതനുസരിച്ചു വാങ്ങലുകൾ നടത്താം. ഇത്തരത്തിൽ ഓരോ കാർഡിന്റെയും തിരിച്ചടയ്ക്കൽ കാലയളവ് പരമാവധി പ്രയോജനപ്പെടുത്താനാവും. 

പണമടയ്ക്കലിനുള്ള വിവിധ രീതികൾ വിശകലനം ചെയ്യുക

സീറോ ഇന്ററസ്റ്റ് ഇഎംഐകൾ, ഇപ്പോൾ വാങ്ങി പിന്നീടു പണമടയ്ക്കുക (ബൈ നൗ പേ ലേറ്റർ – ബിഎൻപിഎൽ), ക്രെഡിറ്റ് കാർഡ് പോയിന്റുകൾ ഉപയോഗിക്കൽ തുടങ്ങിയ തിരഞ്ഞെടുപ്പുകൾ ഇന്ന് നമുക്കു മുന്നിലുണ്ട്. നിങ്ങളുടെ വാങ്ങലുകൾക്കായി ഇത്തരം അവസരങ്ങളെല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് ഉപയോഗിക്കണം. 

കൃത്യമായ ചെലവഴിക്കലിന് കൃത്യമായ കാർഡ് ഉപയോഗിക്കുക

പ്രത്യേക ഉപയോഗത്തിനായുള്ള കാർഡുകൾ അതതു വിഭാഗങ്ങളിൽ ഉപയോഗിക്കുമ്പോൾ ഏറ്റവും മികച്ച പോയിന്റുകൾ ലഭിക്കും. ഉദാഹരണത്തിന് ട്രാവൽ കാർഡുകൾ ഹോട്ടൽ ബുക്കിങിനും ടിക്കറ്റ് വാങ്ങലിനുമെല്ലാം ഉപയോഗിക്കുമ്പോഴും ഫ്യൂവൽ കാർഡുകൾ ഇന്ധനത്തിനായും ഉപയോഗിക്കുമ്പോഴും പരമാവധി റിവാർഡ് പോയിന്റുകൾ ലഭിക്കും. ഫിൻടെക് കാർഡുകളാണെങ്കിൽ നിങ്ങൾക്ക് പലിശയില്ലാത്ത തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കാനും സഹായകമാകും. വളരെയേറെ ചെലവഴിക്കൽ നടത്തേണ്ടിവരുന്ന അവധിക്കാലത്ത് ഇവയുടെ കൃത്യമായ തെരഞ്ഞെടുപ്പു നടത്തിയാൽ പരമാവധി നേട്ടമുണ്ടാക്കാം. ഇങ്ങനെ വിവിധ കാർഡുകൾ ഉപയോഗിക്കുമ്പോൾ അവയുടെ തിരിച്ചടവ് വൈകാനോ മറന്നു പോകാനോ എല്ലാം ഇടയുണ്ട്. വൻ പലിശയും സിബിൽ സ്കോറിലെ നെഗറ്റീവ് പ്രതിഫലനങ്ങളും ആവും ഇതിലൂടെ നേരിടേണ്ടി വരിക എന്നു മറക്കരുത്.

നിങ്ങളുടെ സിബിൽ സ്കോറും റിപ്പോർട്ടും വിലയിരുത്തുക

നിങ്ങൾ ഒരു സിബിൽ സബ്സ്ക്രൈബർ ആണെങ്കിൽ അതിന്റെ സവിശേഷതകൾ ഉപയോഗിക്കുകയും നിങ്ങളുടെ ഓരോ വേളയിലേയും സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യുകയുമാവാം. സിബിലിന്റെ വായ്പാ നിരീക്ഷണ സംവിധാനം നിങ്ങൾക്ക് നിങ്ങളുടെ സ്കോർ, റിപ്പോർട്ട് എന്നിവ സംബന്ധിച്ച് പുതിയ വിവരങ്ങൾ നൽകും. സിബിൽ സ്കോർ സിമുലേറ്റർ ആണെങ്കിൽ പുതിയ വായ്പാ അക്കൗണ്ടുകൾ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നതിനെ കുറിച്ചും ക്രെഡിറ്റ് കാർഡിൽ ബാക്കിയുള്ള തുക അടച്ചു തീർക്കുന്നതിനെ കുറിച്ചും നിങ്ങളുടെ സജീവമായ വായ്പാ അക്കൗണ്ടുകളിൽ വൈകിയുള്ള പണമടക്കൽ നടത്തുന്നതിനെ കുറിച്ചുമെല്ലാം മുന്നറിയിപ്പുകൾ നൽകും. 

അങ്ങനെ നിങ്ങളുടെ വായ്പാ സ്കോറിലുള്ള ആഘാതങ്ങൾ വിലയിരുത്താനും അറിവിന്റെ അടിസ്ഥാനത്തിൽ അവധിക്കാലത്തെ ചെലവഴിക്കലിനെക്കുറിച്ച് തീരുമാനമെടുക്കാനുമാവും.

∙ സുജാത അഹലാവത്ത്

(ട്രാൻസ്‌യൂണിയൻ സിബിൽസീനിയർ വൈസ് പ്രസിഡന്റും ഡയറക്ട് ടു കൺസ്യൂമർ ഇന്ററാക്ടീവ് വിഭാഗം മേധാവിയും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com