ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യ ഇക്കൊല്ലം 7% വളർച്ച നേടുമെന്ന് ഗവേഷണ ഏജൻസി എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ്സ്. 7.3% വളർച്ചയാണ് നേരത്തേ പ്രവചിച്ചിരുന്നത്. ഉയർന്ന പലിശ നിരക്കും വിലക്കയറ്റവുമാണ് അനുമാനം താഴ്ത്താൻ കാരണം. ആഗോള സാമ്പത്തികത്തളർച്ച ഇന്ത്യയെ നേരിയ തോതിലേ ബാധിക്കൂ എന്നും ഏജൻസി പറഞ്ഞു.

2023–24ൽ ഇന്ത്യ ഈ സാമ്പത്തികവർഷത്തെക്കാൾ 6% വളർച്ച നേടും. 6.5% ആയിരുന്നു മുൻപ്രവചനം. ഇക്കൊല്ലം വിലക്കയറ്റത്തോത് ശരാശരി 6.8% ആയിരിക്കുമെന്ന് ഏജൻസി വിലയിരുത്തി. റിസർവ് ബാങ്കിന്റ അടിസ്ഥാന പലിശ നിരക്ക് ഇപ്പോഴത്തെ 5.9ൽ നിന്ന് മാർച്ചോടെ 6.25% ആകുമെന്നും പ്രതീക്ഷിക്കുന്നു. 11281212

English Summary: Indias growth s and p global ratings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com