അരി കയറ്റുമതി നിയന്ത്രണം നീക്കി

rice
Representative Image. Photo Credit: enviromantic/ Istockphoto.com
SHARE

ന്യൂഡൽഹി∙ പൊടിയരി (നുറുക്കരി) അടക്കമുള്ള അരി ഇനങ്ങളുടെ കയറ്റുമതിക്ക് കേന്ദ്രം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. വിലക്കയറ്റം നിയന്ത്രിക്കാനും ആഭ്യന്തരലഭ്യത ഉറപ്പാക്കാനും സെപ്റ്റംബർ ആദ്യമാണ് പൊടിയരിയുടെ കയറ്റുമതി നിരോധിച്ചത്. പച്ചരി, ഉമിയോടു കൂടിയ ചുവന്ന അരി അടക്കമുള്ളവയ്ക്ക് ഏർപ്പെടുത്തിയ 20% കയറ്റുമതിത്തീരുവയും പിൻവലിച്ചു. കുത്തരിക്കും ബസ്മതി അരിക്കും നിയന്ത്രണമുണ്ടായിരുന്നില്ല. ആഭ്യന്തര ലഭ്യത തൃപ്തികരമായ തോതിലായതിനാലാണ് നടപടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS