ജലവൈദ്യുത പദ്ധതികൾക്ക് ഇളവുമായി സർക്കാർ

SHARE

ന്യൂഡൽഹി∙ 5 വർഷത്തിനുള്ളിൽ രാജ്യത്ത് കൂടുതൽ ജലവൈദ്യുത പദ്ധതികൾ ലക്ഷ്യമിട്ട് കേന്ദ്രത്തിന്റെ  നീക്കം. 2025 ജൂൺ 30ന് മുൻപ് നിർമാണ കരാർ നൽകുന്ന പുതിയ ജലവൈദ്യുത പദ്ധതികൾക്ക് സംസ്ഥാനാന്തര പ്രസരണ ചാർജ് (ഐഎസ്ടിഎസ്)കേന്ദ്രസർക്കാർ പൂർണമായും ഒഴിവാക്കി.പൂർണ ഇളവ് 2025 വരെയാണെങ്കിലും 2028 വരെ ഭാഗികമായ ഇളവ് ലഭിക്കും. ഏറ്റവും ആദ്യം കരാർ വയ്ക്കുന്ന പദ്ധതികൾക്ക് കൂടുതൽ ഇളവ് ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. 2028നു ശേഷമുള്ള പദ്ധതികൾക്ക് ഇളവില്ല. 

എന്തിന്?

2019 മുതൽ ജലവൈദ്യുതിയെ പുനരുപയോഗ ഊർജമായിട്ടാണ് കേന്ദ്രം കണക്കാക്കുന്നത്. 2030ൽ രാജ്യത്തെ പുനരുപയോഗ ഊർജ ഉൽപാദനം 500 ഗിഗാവാട്ട് ആക്കുകയാണ് ലക്ഷ്യം. നിലവിൽ സൗരോർജം, കാറ്റിൽ നിന്നുള്ള വൈദ്യുതി എന്നിവയ്ക്ക് ഐഎസ്ടിഎസ് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇളവ് പുതിയ പദ്ധതികൾക്ക് മാത്രമാണെന്നതാണ് ശ്രദ്ധേയം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS