ജിഎസ്ടി ലക്കി ബിൽ ആപ്: ബംപർ സമ്മാനം ബീന എം.ജോസഫിന്

lucky-bill
ബീന എം.ജോസഫ് - സുനിത ശേഖർ
SHARE

തിരുവനന്തപുരം∙ ചരക്ക്–സേവന നികുതി(ജിഎസ്ടി) വകുപ്പിന്റെ ലക്കി ബിൽ ആപ്പിലെ 25 ലക്ഷം രൂപയുടെ ഓണം ബംപർ സമ്മാനം കോട്ടയം മേലുകാവ് മറ്റം കീഴുമൂലയിൽ ഹൗസിൽ ബീന എം.ജോസഫിന്. തൊടുപുഴയിൽ നിന്നു വാങ്ങിയ സാധനങ്ങളുടെ ബില്ലിനാണ് ബംപർ അടിച്ചത്. 

പ്രതിമാസ നറുക്കെടുപ്പിലെ പത്തു ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ആലപ്പുഴ പഴവീട് മന്നം ക്വാർട്ടേഴ്സിൽ സുനിതാ ശേഖറിനാണ്. സെപ്റ്റംബർ മാസ നറുക്കെടുപ്പിലാണു സുനിത വിജയിയായത്. രണ്ടാം സമ്മാനാർഹർ (2 ലക്ഷം വീതം): അനിൽ കുമാർ (പാലോട്ട്, മാവുങ്കൽ, കാസർകോട്), അക്ഷര എം. മുരളിക (മൺകര, പാലക്കാട്), ഡൊമിനി മാത്യു (ഡാലിഡോക്, പുതിയങ്ങാടി, കോഴിക്കോട്), ഇ.അനിൽകുമാർ (എലുമ്പൻ ഹൗസ്, കാമ്പല്ലൂർ, കാസർകോട്), യു.സൂരജ് (ഉഴുന്നൻകോട്ടിൽ ഹൗസ്, പാലക്കാട്). 

മൂന്നാം സമ്മാനാർഹർ (ഒരു ലക്ഷം): എൻ.എസ്. തോമസ് (നെല്ലിക്കാ തെരുവിൽ ഹൗസ്, കൂടരഞ്ഞി, കോഴിക്കോട്), എ. ബൈജു (അത്തോളി ഹൗസ്, ഉള്ളിയേരി, കോഴിക്കോട്), അശോകൻ തുളിച്ചേരി (മണലിൽ ഹൗസ്, അജനൂർ, കാസർകോട്), ഹസൈനാർ ഹസ്സൻ (ഹസൈനാർ ബാദർ മൻസിൽ, വലിയമൂല, കാസർകോട്), ഗോപിക (ഗോപിക നിവാസ്, കൊല്ലോട്, തിരുവനന്തപുരം). 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS