ന്യൂഡൽഹി∙ കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ് സ്ഥാനത്ത് ഒരു സ്ത്രീയെ നിയമിച്ച് സാംസങ് ഇലക്ട്രോണിക്സ്. സ്മാർട് ഫോൺ ബിസിനസിന്റെ മേൽനോട്ടം വഹിക്കുന്ന സാംസങ് ഡിവൈസ് എക്സ്പീരിയൻസ് ഡിവിഷന്റെ ആഗോള മാർക്കറ്റിങ് സെന്റർ പ്രസിഡന്റായി ലീ യങ് ഹീ ചുമതലയേൽക്കും. ലീ 2007 മുതൽ സാംസങ്ങിൽ പ്രവർത്തിച്ചുവരികയാണ്. 2012ൽ വൈസ് പ്രസിഡന്റായി. സാംസങ് ഗാലക്സി ഫോണുകൾ വിപണിയിൽ ശക്തമായ സാന്നിധ്യമായതിനു പിന്നിൽ ലീയുടെ പങ്ക് നിസ്തുലമാണ്. ലീ സാംസങ് സ്ഥാപക കുടുംബത്തിൽനിന്നല്ല എന്ന പ്രത്യേകതയുമുണ്ട്.
സാംസങ്ങിന് ആദ്യ വനിത മേധാവി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.