കൊച്ചി∙ സീസണിന്റെ തുടക്കത്തിൽ കേരള ടൂറിസത്തിനു വൻ നേട്ടമായി ബ്രിട്ടനിൽ നിന്ന് ഇനി ഇ–വീസ. ഇന്ത്യയിലേക്കു വരുന്ന ബ്രിട്ടിഷുകാർക്ക് ഇ–വീസ അനുവദിക്കുമെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഡോ.വിക്രം കെ.ദൊരൈസ്വാമി അറിയിച്ചു. വീസയ്ക്ക് അപേക്ഷ നൽകി ഹൈക്കമ്മിഷനിൽ വന്ന് കാത്തിരുന്ന് ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്നത് കേരള ടൂറിസത്തിന് കനത്ത അടിയായിരുന്നു. കേരളത്തിലേക്കു വരുന്ന വിദേശ സഞ്ചാരികളുടെ പാതിയോളം ബ്രിട്ടിഷുകാരായതിനാൽ ഏറെ ബാധിച്ചത് കേരള ടൂറിസത്തെയാണ്. ഓൺലൈനായി രേഖകൾ സമർപ്പിച്ച് പണം അടച്ചാൽ ഇ–വീസ മണിക്കൂറുകൾക്കകം ലഭിക്കും. യാത്ര പെട്ടെന്നു തീരുമാനിച്ചാലും പോകാൻ കഴിയും. ഉൾപ്രദേശങ്ങളിലെ ഹോം സ്റ്റേകളും മറ്റും കൂടുതലായി തിരഞ്ഞെടുക്കുന്നത് ബ്രിട്ടിഷ് സഞ്ചാരികളാണ്. ആയുർവേദ ടൂറിസത്തിന്റെ വരുമാനത്തിൽ ഏറിയപങ്കും ഇവരിൽനിന്നു തന്നെ.
ബ്രിട്ടിഷ് സഞ്ചാരികൾക്ക് ഇ–വീസ കേരള ടൂറിസത്തിനു നേട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.