ഭൂമിയിടപാടുകൾ ഡിജിറ്റലാകുന്നു

rs
SHARE

ന്യൂഡൽഹി∙ ഭൂമിയിടപാടുകളും വായ്പാനടപടികളും ഡിജിറ്റലാക്കാൻ വഴിയൊരുക്കുന്ന നിർണായക ഭേദഗതിയുമായി കേന്ദ്ര ഐടി മന്ത്രാലയം. ഐടി നിയമത്തിലെ ഒന്നാം ഷെഡ്യൂളിലാണ് ഇതിനുള്ള ഭേദഗതി വരുത്തിയത്. ഡിജിറ്റലായി നടത്താവുന്ന ഇടപാടുകൾ സംബന്ധിച്ച വ്യവസ്ഥകൾ ഐടി നിയമത്തിലുണ്ട്. എന്നാൽ ഭൂമി ഇടപാടിനുള്ള ഉടമ്പടികളടക്കം പലതും നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയുടെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് പേപ്പർ ഇടപാട് തന്നെ നിഷ്കർഷിച്ചിരുന്നത്. പുതിയ ഭേദഗതിയോടെ ഇവയിൽ പലതും ഇനി ഡിജിറ്റലാക്കാം. 

നിശ്ചിത തുക കൈമാറാമെന്ന് വാഗ്ദാനം ചെയ്യുന്ന ഡിമാൻഡ് പ്രോമിസറി നോട്ടുകൾ, പവർ ഓഫ് അറ്റോർണി, ബിൽ ഓഫ് എക്സ്ചേഞ്ച്, ഭൂമി ഇടപാടിനുള്ള ഉടമ്പടികൾ (ഈടിനുള്ള രേഖകൾ അടക്കം) തുടങ്ങിയവ ഡിജിറ്റലായി നൽകാമെന്നാണ് ഭേദഗതി. ഇതിനുള്ള വ്യവസ്ഥകൾ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി.  അതേസമയം, വിൽപത്രം അടക്കമുള്ളവ ഷെഡ്യൂൾ ഒന്നിൽ തുടരുമെന്നതിനാൽ ഇവയ്ക്ക് പേപ്പർ ഇടപാട് തന്നെ വേണ്ടി വരും.

എന്താണ് ഗുണം?

ഭൂമി ഇടപാടുകൾ ഏകദേശം പൂർണമായും ഓൺലൈനാക്കാൻ ഈ ഭേദഗതി സഹായിക്കും. സംസ്ഥാനങ്ങൾ സ്റ്റാംപ്, റജിസ്ട്രേഷൻ നിയമങ്ങൾ ഇതിനായി ഭേദഗതിചെയ്യേണ്ടി വരും. റിയൽ എസ്റ്റേറ്റ് രംഗത്തും ലാൻഡ് റെക്കോർഡ് ഓഫിസുകളിലും ഇത് ചെലവുകുറയ്ക്കും. ബാങ്കുകൾക്കും മറ്റും വായ്പ അനുവദിക്കുന്നതും പൂർണമായി ഓൺലൈനാക്കാം. വായ്പാ രേഖകൾ പേപ്പർ രൂപത്തിൽ സൂക്ഷിക്കേണ്ടി വരില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS