ADVERTISEMENT
ന്യൂഡൽഹി∙ ഉൽപാദന ചെലവിൽ ഉണ്ടായ വർധന  നേരിടാൻ കാർ നിർമാതാക്കൾ വില കൂട്ടുന്നു.  ഔഡി, റെനോ,   മെഴ്സിഡീസ് ബെൻസ് ,കിയ ഇന്ത്യ, എംജി മോട്ടോർ എന്നീ കമ്പനികൾ വില വർധന പ്രഖ്യാപിച്ചു. . ഔഡി വാഹനങ്ങളുടെ വിലയിൽ ജനുവരി മുതൽ  1.7 ശതമാനം വരെ വർധന ഉണ്ടാകുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. വിലയിലുണ്ടാകുന്ന വർധന എത്രയെന്ന് റെനോ പ്രഖ്യാപിച്ചിട്ടില്ല.ബെൻസ്, വിലയിൽ 5 ശതമാനം വർധനയാണ് വരുത്തുന്നത്. മോഡലുകൾ അനുസരിച്ച് കിയ 50,000 രൂപ വരെ വില ഉയർത്തും. എംജി മോട്ടോർ, വിലയിൽ 2–3 ശതമാനം വില വർധനയാണ് ലക്ഷ്യമിടുന്നത്. ടാറ്റാ മോട്ടോഴ്സ്, മാരുതി സുസുക്കി ഇന്ത്യ എന്നീ കമ്പനികളും വില വർധന പ്രഖ്യാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com